BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Friday, October 14, 2011

Thursday, October 13, 2011

ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ: പ്രസക്തിയും പ്രയോഗവും'

 സെമിനാര്‍ സംഘടിപ്പിച്ചു
പെരിങ്ങാടി: അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിക് കോളജിന്റെ ആഭിമുഖ്യത്തില്‍ 'ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ: പ്രസക്തിയും പ്രയോഗവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുഹമ്മദ് പാലത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥക്ക് പ്രസക്തിയേറുകയാണെന്നും പാശ്ചാത്യ രാജ്യങ്ങളിലടക്കം ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അല്‍ഫലാഹ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 'ആഗോള സാമ്പത്തിക മാന്ദ്യം' എന്ന വിഷയത്തില്‍ ഒ.കെ. ഫാരിസും 'ഇസ്ലാമിക മൈക്രോ ഫൈനാന്‍സിങ് സ്ഥാപനങ്ങള്‍ കേരളത്തില്‍' എന്ന വിഷയത്തില്‍ റസ്ബീന റഷീദും പ്രബന്ധം അവതരിപ്പിച്ചു. ഷംസീര്‍ മാസ്റ്റര്‍ സ്വാഗതവും ഷര്‍മിന ഖാലിദ് നന്ദിയും പറഞ്ഞു.

തൊഴില്‍ദാന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്  
തൊഴില്‍ദാന പദ്ധതി:
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം വ്യവസായം ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസില്‍ നിന്ന് സൌജന്യമായി ലഭിക്കും. വിവരങ്ങള്‍ക്ക് കണ്ണൂര്‍ മഹാത്മ മന്ദിരത്തിന് സമീപമുള്ള ജില്ലാ ഖാദി വ്യവസായ ഓഫിസുമായി ബന്ധപ്പെടണം. 
ഫോണ്‍: 0497 2700057

സിക്കിം ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കണം -എസ്.ഐ.ഒ

 സിക്കിം ദുരിതാശ്വാസ ഫണ്ട്
വിജയിപ്പിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: പ്രകൃതിക്ഷോഭത്തിന് ഇരയായ സിക്കിമുകാര്‍ക്ക് എസ്.ഐ.ഒ സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ട് ജില്ലയില്‍നിന്ന് ഇന്ന് സമാഹരിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. റാഷിദ്, ടി.വി. മുഹ്സിന്‍, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു

മദീനയില്‍ കാഞ്ഞിരോട് സ്വദേശി നിര്യാതനായി

ഹൃദയാഘാതംമൂലം
മദീനയില്‍ മരണപ്പെട്ടു
കാഞ്ഞിരോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരിച്ചു. കാഞ്ഞിരോട് പാരച്ചിന്റവിട ജീലാനി മന്‍സിലില്‍ എന്‍.പി. ഇസ്മായില്‍ ഹാജി (42)യാണ് ഹൃദയാഘാതം മൂലം ജോലിസ്ഥലമായ മദീനയില്‍ മരണപ്പെട്ടത്. 
ഭാര്യ: പാരച്ചിന്റവിട ഫൌസിയ. 
മക്കള്‍: സി.പി. ഫൈസല്‍, ഫസീല, നസീര്‍, ഫഹദ്. മരുമകന്‍: ഇഖ്ബാല്‍ (ഷാര്‍ജ).
കൂത്തുപറമ്പ് ഇടുമ്പയില്‍ അഹമ്മദ്-ഖദീജ ദമ്പതിമാരുടെ മകനാണ്. 
സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദലി, ഇബ്രാഹിം, അഷ്റഫ്, ആയിഷ, സൈനബ. ഖബറടക്കം മദീനയില്‍.

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം


Wednesday, October 12, 2011

സോളിഡാരിറ്റി ബൈക്ക് റാലി നടത്തി

സോളിഡാരിറ്റി ബൈക്ക് റാലി നടത്തി
തളിപ്പറമ്പ്: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഇരിട്ടിയിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് സി.എച്ച്. മിഫ്താഫ് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കുപ്പം, ലത്തീഷ് പരിയാരം, ഷിബു, നൈജിന്‍ പരിയാരം, മിലാസ്, ടി.കെ.പി. സത്താര്‍ നേതൃത്വം നല്‍കി.

Welfare Party 'Soft Launching' on 19-10-2011 @ Kozhikode

Welfare Party 'Soft Launching' on 19-10-2011 @ Kozhikode

Diploma in Entrepreneurship & Business Management



AGAIN MADHYAMAM



Tuesday, October 11, 2011

കളഞ്ഞുകിട്ടിയ സ്വര്‍ണം തിരിച്ചേല്‍പിച്ചു

കളഞ്ഞുകിട്ടിയ സ്വര്‍ണം തിരിച്ചേല്‍പിച്ചു
തലശേãരി: നഗരത്തില്‍നിന്ന് രണ്ടാഴ്ച മുമ്പ് കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് മുഴപ്പിലങ്ങാട്ടെ ടി. സാബിറ മാതൃകയായി. എരഞ്ഞോളി ചുങ്കത്തുള്ള അനിത സുരേന്ദ്രന്റേതാണ് ആഭരണം. 60,000 രൂപ വിലവരുന്ന സ്വര്‍ണവള സെപ്റ്റംബര്‍ അവസാനവാരമാണ് സാബിറക്ക് വഴിയരികില്‍നിന്ന് ലഭിച്ചത്. ഇത് സോളിഡാരിറ്റി ഭാരവാഹികളെ ഏല്‍പിക്കുകയും പത്രപരസ്യത്തിലൂടെ ഉടമയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നടന്ന പാലിശേãരി റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ യോഗത്തില്‍ ആഭരണം ഉടമക്ക് കൈമാറി. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് കെ. മുഹമ്മദ് നിയാസ് നേതൃത്വം നല്‍കി.

Monday, October 10, 2011

മാറിമാറി ഭരിച്ചവരെല്ലാം മലബാറിനെ അവഗണിച്ചു-പി. മുജീബ്റഹ്മാന്‍

 
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ജില്ലാതല പ്രഖ്യാപനം:
മാറിമാറി ഭരിച്ചവരെല്ലാം മലബാറിനെ
അവഗണിച്ചു-പി. മുജീബ്റഹ്മാന്‍
ഇരിട്ടി: കേരളം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മലബാറിനെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ഇരിട്ടിയില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറി മാറി ഭരിച്ചവരെല്ലാം വികസനം തെക്കോട്ട് ഒതുക്കുകയാണ് ചെയ്തത്. ഇത് ഒരു ജനതയോട് കാട്ടുന്ന അനീതിയും ക്രൂരതയുമാണ്. ഈ ഘട്ടത്തില്‍ മലബാര്‍ വികസനത്തിന്റെ കണക്ക് ചോദിക്കാന്‍ സോളിഡാരിറ്റി രംഗത്തുവന്നത് ശ്ലാഘനീയമാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ അണ്ണാഹസാരെ നടത്തിയ സമരം രാജ്യം ഉറ്റുനോക്കുകയും വിജയം കൈവരിക്കുകയും ചെയ്തത് മറക്കരുത്. അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്കെതിരെ പോരാട്ടങ്ങളുടെ കാലമാണിത്. തെലുങ്കാന സമരം ഭരണാധികാരികള്‍ മറക്കരുത്.
അവകാശങ്ങള്‍ ചോദിക്കുന്നവര്‍ക്കുനേരെ തീവ്രവാദി ഭീകരവാദി മുദ്ര ചാര്‍ത്തുന്നത് ഭൂഷണമല്ല. അവകാശ പ്രക്ഷോഭങ്ങള്‍ക്കുനേരെ ഇനിയും മുഖംതിരിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി സോളിഡാരിറ്റി മുന്നോട്ടുപോകുമെന്നും മുജീബ്റഹ്മാന്‍ മുന്നറിയിപ്പു നല്‍കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് സമരപ്രഖ്യാപനം നടത്തി. പ്രഫ. മുഹമ്മദ് കോയമ്മ, സംസ്ഥാന കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ഡോ. ജോസ് മാണിപ്പാറ, ആദിവാസി ഗോത്രസഭ നേതാവ് ശ്രീരാമന്‍ കോയ്യോന്‍, തലശേãരി^മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി കലവൂര്‍ ജോണ്‍സണ്‍, മാടായി ചൈനാക്ലേ വിരുദ്ധ സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ മാസ്റ്റര്‍, ഐ.എസ്.എം ട്രഷറര്‍ ഫൈസല്‍ ചക്കരക്കല്ല്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ജനകീയ വികസന സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കൂടാളി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സമിതി അംഗം പി.വി. സാബിറ ടീച്ചര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, വി.കെ. കുട്ടു ഉളിയില്‍ എന്നിവര്‍ സംസാരിച്ചു.കെ. സാദിഖ് സ്വാഗതവും മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.
മലബാറിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി പ്രവര്‍ത്തകര്‍ നടത്തിയ റാലി ശ്രദ്ധേയമായി. പയഞ്ചേരിയില്‍ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടി ടൌണ്‍ ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ജില്ലാ നേതാക്കളായ കെ. സാദിഖ്, ഫാറൂഖ് ഉസ്മാന്‍, മുഹമ്മദ് റിയാസ്, ഷെഫീര്‍ ആറളം എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ പവലിയന്‍ ഇരിട്ടി പ്രസ് ഫോറം പ്രസിഡന്റ് എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.

Sunday, October 9, 2011

മൌദൂദിയെ ആധുനിക സമൂഹം മനസ്സിലാക്കിയില്ല

 
 
 
 മൌദൂദിയെ ആധുനിക
സമൂഹം മനസ്സിലാക്കിയില്ല
കണ്ണൂര്‍: ലോക നവോത്ഥാനത്തിന് നേതൃപരമായ പങ്കുവഹിച്ച സയ്യിദ് മൌദൂദിയെ ആധുനിക സമൂഹം ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് 'സയ്യിദ് മൌദൂദി: എഴുത്തും ചിന്തയും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നസദസ്സ് വിലയിരുത്തി. ലോകത്ത് നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെയൊക്കെയും സൂത്രധാരനായി മൌദൂദിയെ ചിത്രീകരിക്കുകയാണെന്നും മുന്‍വിധിയോടെ സത്യവുമായി പുലബന്ധമില്ലാത്ത വിശകലനങ്ങളാണ് അദ്ദേഹത്തെ കേന്ദ്രീകരിച്ച് നടത്തുന്നതെന്നും വിഷയം അവതരിപ്പിച്ച ടി.പി. ശമീം പാപ്പിനിശേãരി അഭിപ്രായപ്പെട്ടു.
എല്ലാ തരത്തിലുമുള്ള അധികാരങ്ങള്‍ക്കെതിരെ ചോദ്യങ്ങളുന്നയിക്കുകയും വെല്ലുവിളി നടത്തുകയും ചെയ്യുന്നതാണ് മൌദൂദിയുടെ കൃതികള്‍. ഇവക്ക് പുനര്‍വായന ഉണ്ടാകണമെന്നും അദ്ദേഹത്തോടുള്ള അസ്പൃശ്യത അവസാനിപ്പിക്കണമെന്നും എഴുത്തുകാരനും സാമൂഹിക ചിന്തകനുമായ കെ.കെ.ബാബുരാജ് പറഞ്ഞു.മുസ്ലിംകളല്ലാത്ത ഇതര സമൂഹങ്ങള്‍ക്ക് പരിഗണനയും പ്രാധാന്യവും നല്‍കേണ്ടതിനെക്കുറിച്ച് മൌദൂദി പ്രസംഗിക്കുകയും കത്തെഴുതുകയും ചെയ്തതിന് തെളിവുകളുണ്ടെന്നും അദ്ദേഹത്തിന്റെ പ്രസക്തിയെക്കുറിച്ച് കുറെക്കൂടി ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്നും ഡോ. പി.എ. അബൂബക്കര്‍ പറഞ്ഞു.
ഗാന്ധിജിക്കൊപ്പം ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത മൌദൂദി വലിയ ജനാധിപത്യവാദിയായിരുന്നിട്ടും അദ്ദേഹത്തെ മനസ്സിലാക്കാന്‍ പൊതുസമൂഹം വളര്‍ന്നില്ലെന്ന് രാധാകൃഷ്ണന്‍ കൂടാളി വിലയിരുത്തി.മൌദൂദിയെക്കുറിച്ച് തികച്ചും നിരുത്തരവാദപരമായ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു.
ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദലി സംബന്ധിച്ചു. എ. റാഷിദ് സ്വാഗതവും ടി.പി. മുഹ്സിന്‍ നന്ദിയും പറഞ്ഞു.

മൊയ്തീന്‍ നിര്യാതനായി

മൊയ്തീന്‍
കാഞ്ഞിരോട്മായന്‍മുക്ക് അര്‍ഷ് മഹലില്‍ താമസിക്കുന്ന സെയ്തുകണ്ടി മൊയ്തീന്‍ (83) നിര്യാതനായി.
ഭാര്യ: നഫീസ. 
മക്കള്‍: അസീസ്, നവാസ് (ഇരുവരും ഖത്തര്‍), നസീമ, ഖദീജ, അനീസ, റഷീദ, തസ്ലീമ. 
ജാമാതാക്കള്‍: അബ്ദുല്‍സലാം (വിജയവാഡ), സലാം (വടകര), ജലീല്‍ (ചക്കരക്കല്ല്), ഷഫീഖ് (ഖത്തര്‍), റഫീഖ് (മട്ടന്നൂര്‍).

സോളിഡാരിറ്റി സംവാദം

സോളിഡാരിറ്റി സംവാദം
ശ്രീകണ്ഠപുരം: വിക്ലീക്സ് വെളിപ്പെടുത്തല്‍ വിഷയത്തില്‍ സോളിഡാരിറ്റി ചെങ്ങളായി യൂനിറ്റിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു. സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സി.വി.എന്‍. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍.പി. റഷീദ് മാസ്റ്റര്‍, അഡ്വ. കെ.പി.സജീഷ്, ഹമീദ് ചെങ്ങളായി, പി.വി. ശശിധരന്‍, സി.കെ. മുനവ്വിര്‍, കെ. ഷൈജു എന്നിവര്‍ സംസാരിച്ചു. ബി.ടി. മുഹമ്മദ് ഗൌസ് സ്വാഗതവും സി.വി.എന്‍. ഷബീര്‍ നന്ദിയും പറഞ്ഞു.

ഇസ്ലാമിക് ഫൈനാന്‍സ് അക്കാദമിക് സെമിനാര്‍

 ഇസ്ലാമിക് ഫൈനാന്‍സ് അക്കാദമിക് സെമിനാര്‍
പെരിങ്ങാടി: 'ഇസ്ലാമിക് ഫൈനാന്‍സ് പ്രസക്തിയും പ്രയോഗവും' എന്ന വിഷയത്തില്‍ പെരിങ്ങാടി അല്‍ഫലാഹ് ഇസ്ലാമിക് കോളജില്‍ ഒക്ടോബര്‍ 13ന് രാവിലെ അക്കാദമിക് സെമിനാര്‍ നടക്കും. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന പി. മുഹമ്മദ് പാലത്ത്, ശാന്തപുരം അല്‍ജാമിഅ റിസര്‍ച് ഫെലോ ഒ.കെ. ഫാരിസ് കുറ്റ്യാടി എന്നിവര്‍  ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രസക്തിയും പ്രയോഗവും, ആഗോള സാമ്പത്തിക മാന്ദ്യം, കേരളത്തിലെ ഇസ്ലാമിക് മൈക്രോ ഫൈനാന്‍സിങ് സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സൌജന്യ തൊഴില്‍പരിശീലനം

 സൌജന്യ തൊഴില്‍പരിശീലനം
കണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെഡ് കൌണ്‍സിലിന്റെ തളിപ്പറമ്പ് കേന്ദ്രത്തില്‍ സാമ്പത്തികമായി പിന്നാക്ക നിലവാരത്തില്‍പെട്ടവര്‍ക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി, സിവില്‍, ഓട്ടോമൊബൈല്‍, ഫാബ്രിക്കേഷന്‍, പഞ്ചകര്‍മ തെറപ്പി, ലാബ് ടെക്നീഷ്യന്‍, നഴ്സറി/മോണ്ടിസോറി ടി.ടി.സി, ഫാഷന്‍ ഡിസൈനിങ്, ബ്യൂട്ടിഷ്യന്‍, സ്പോക്കണ്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ സൌജന്യ പരിശീലനം നല്‍കും.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ കോഴ്സ് കോഓഡിനേറ്റര്‍, സ്റ്റെഡ് കൌണ്‍സില്‍ സ്റ്റഡി സെന്റര്‍, ടെമ്പോ സ്റ്റാന്‍ഡിന് എതിര്‍വശം, ഹൈവേ തളിപ്പറമ്പ് എന്ന വിലാസത്തില്‍ ഒക്ടോബര്‍ 18നു മുമ്പ് നേരിട്ട് ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് 
ഫോണ്‍: 9142679959

കണ്ണൂരില്‍ പുതിയ റെയില്‍വേ കൌണ്ടര്‍ 14ന് തുടങ്ങും

കണ്ണൂരില്‍ പുതിയ
റെയില്‍വേ കൌണ്ടര്‍
14ന് തുടങ്ങും
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് നിര്‍മിച്ച പുതിയ കൌണ്ടര്‍ ഒക്ടോബര്‍ 14ന് തുറക്കും. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കണ്ണൂര്‍^മംഗലാപുരം മേഖലയില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമാവും ചടങ്ങ്. ഉദ്ഘാടനത്തിനു മുന്നോടിയായുള്ള മിനുക്കുപണികള്‍ നടക്കുകയാണ്.

Saturday, October 8, 2011

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം
തിരുവനന്തപുരം: 2012 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികകള്‍ പുതുക്കും. 2011 ഒക്ടോബര്‍ ഏഴിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടറേറ്റുകള്‍, താലൂക്ക്/ വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും അതാത് സ്ഥലത്തെ പോളിങ് ബൂത്തിന്റെ ചുമതലയുള്ള ബൂത്ത്തല ഉദ്യോഗസ്ഥരുടെ പക്കലുള്ള അച്ചടിച്ച കരട് വോട്ടര്‍പട്ടികകളുടെ പകര്‍പ്പ് പരിശോധനക്ക് ലഭിക്കും. ഒക്ടോബര്‍ ഏഴ്മുതല്‍ നവംബര്‍ ഒന്നുവരെ അപേക്ഷകള്‍ അതാത് താലൂക്ക്/ വില്ലേജ് ഓഫിസുകളില്‍ സ്വീകരിക്കും. പുതുതായി പേര് ചേര്‍ക്കാനും ഒരു മണ്ഡലത്തില്‍ നിന്ന് മറ്റൊരു മണ്ഡലത്തിലേക്കോ മണ്ഡലത്തിനുള്ളില്‍ മറ്റൊരു ബൂത്തിലേക്കോ പേര് മാറ്റാനും അനര്‍ഹരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും പട്ടികയില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അവ തിരുത്താനും അപേക്ഷകള്‍ സ്വീകരിക്കും. വിദേശത്തുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്കും അവരുടെ സ്വദേശത്തെ താമസസ്ഥലത്ത് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.
പൊതുജനങ്ങളുടെ സൌകര്യാര്‍ഥം ഒക്ടോബര്‍ 16,23,30 ദിവസങ്ങളില്‍ അതാത് സ്ഥലത്തെ പോളിങ് ബൂത്തുകളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക സൌകര്യമുണ്ടാകും.
അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സൌകര്യമൊരുക്കിയിട്ടുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റിലൂടെ (www.ceo.kerala.gov.in) ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുകയും ഹിയറിങ്ങിന് ഹാജരാകേണ്ടതിനായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തീയതികളില്‍ അപേക്ഷകര്‍ക്ക് സൌകര്യപ്രദമായ തീയതി സ്വയം തെരഞ്ഞെടുക്കുന്നതിനും സൌകര്യമുണ്ടാകും. 2012 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. സമ്മതിദായകരുടെ ദേശീയദിനമായി ആചരിക്കുന്ന ജനുവരി 25ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു.

SOLIDARITY KANNUR

 പ്രഖ്യാപന സമ്മേളനം നാളെ 
ഇരിട്ടി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ജില്ലാതല പ്രഖ്യാപനം തിങ്കളാഴ്ച ഇരിട്ടിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുമണിക്ക് ബഹുജന റാലിയും നാലിന് സമ്മേളനവും നടക്കും.  ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സമരപ്രഖ്യാപനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നടത്തും. ശിഹാബ് പൂക്കോട്ടൂര്‍, മഹേഷ് ചന്ദ്രബാലിഗെ, കൃഷ്ണന്‍ മാസ്റ്റര്‍, കലവൂര്‍ ജോണ്‍സണ്‍, ശ്രീരാമന്‍ കൊയ്യോന്‍, രാധാകൃഷ്ണന്‍ കൂടാളി, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ സാദിഖ്, കെ. അസ്ലം, മീഡിയ കണ്‍വീനര്‍ ടി.പി. ഇല്യാസ്, ഷഫീര്‍ ആറളം എന്നിവര്‍ പങ്കെടുത്തു.

PRABODHANAM WEEKLY

VISION 2016

SOLIDARITY CHENGALAYI UNIT

സോളിഡാരിറ്റി സംവാദം
ശ്രീകണ്ഠപുരം: വിക്കിലീക്സ് വെളിപ്പെടുത്തല്‍ വിഷയത്തില്‍ യുവജന നേതാക്കളെ പങ്കെടുപ്പിച്ച് സോളിഡാരിറ്റി ചെങ്ങളായി യൂനിറ്റ് സംഘടിപ്പിക്കുന്ന സംവാദം ഞായറാഴ്ച വൈകീട്ട് നാലിന് ചെങ്ങളായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്യും.

SOLIDARITY KANNUR

 കൂടംകുളം: കേന്ദ്ര നിലപാട്
പ്രതിഷേധാര്‍ഹം -സോളിഡാരിറ്റി
കണ്ണൂര്‍: കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫാറൂഖ്  ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ്  റിയാസ്, കെ.എം. മഖ്ബൂല്‍, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.

RUDSET

 സൌജന്യ പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിങ്ങില്‍ സൌജന്യ പരിശീലനം സംഘടിപ്പിക്കും. ഭക്ഷണവും സൌജന്യ താമസ സൌകര്യവും ലഭിക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. പേര്‍, രക്ഷിതാവിന്റെ പേര്‍, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20ന് മുമ്പ്ി അപേക്ഷിക്കണം. ഫോണ്‍: 04602 226573.
http://www.rudsetitraining.org/

SARANY MEDIA

Friday, October 7, 2011

OBITUARY_PC MUSTHAFA

അനുസ്മരണം:
പി.സി.മുസ്തഫ:
ജീവിതം തന്നെ പ്രബോധനം

കണ്ണൂര്‍:കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്ത് സെക്രട്ടറി പി.സി.മുസ്തഫ (42) ഇക്കഴിഞ്ഞ സപ്തംബര്‍ ഒന്നിന് നിര്യാതനായി.  പ്രസ്ഥാനത്തിന്റെ പുതിയ ഘടനാ സംവിധാനമനുസരിച്ച് നിലവില്‍ വന്ന കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്തിന്റെ പ്രഥമ സെക്രട്ടറി എന്ന നിലയില്‍ പ്രദേശത്തെ പ്രവര്‍ത്തനം ചടുലമാക്കുന്നതിന് മുതല്‍കൂട്ടാവേണ്ടിയിരുന്ന സാരഥിയുടെ ആകസ്മിക വിയോഗമാണിത്.
റമദാന്‍ 29ന് തളിപ്പറമ്പില്‍ മുസ്തഫ സഞ്ചരിച്ച മാരുതി വാന്‍ ബസ്സുമായി കൂട്ടിമുട്ടി അത്യാസന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ നിലയില്‍ പിന്നീട് മംഗലാപുരത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആ കര്‍മയൌവനം അല്ലാഹുവിലേക്ക് തിരിച്ചു വിളിക്കപ്പെട്ടു.
ജീവിതം കൊണ്ട് പ്രബോധനം നിര്‍വഹിക്കുന്നതെങ്ങിനെയെന്ന് കര്‍മത്തിലൂടെ സാക്ഷ്യം വഹിച്ചാണ് മുസ്തഫ നമ്മോട് വിടപറഞ്ഞത്. കണ്ണാടിപ്പറമ്പ് ഗ്രാമത്തില്‍ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരുടെ ഘടകത്തെ വലിയ സാന്നിധ്യമാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് മുസ്തഫ വഹിച്ചത്. ബീഡിതൊഴിലാളിയായിരിക്കെ വിദ്യാര്‍ഥിയുവജന പ്രസ്ഥാന രംഗത്ത് വരികയും എസ്.ഐ.ഒ.വിന്റെ കണ്ണൂര്‍ ജില്ലാ സമിതിയില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദീര്‍ഘമായ മീഖാത്തുകളിലായി എസ്.ഐ.ഒ. ജില്ലാ സമിതികളില്‍ വിവിധ തലമുറകള്‍ക്കിടയില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടുവെന്നത് മുസ്തഫയുടെ പ്രത്യേകതയാണ്. ഈ ലേഖകന്‍ സാരഥിയായ എസ്.ഐ.ഒ.ജില്ലാ സമിതി മുതല്‍ അംഗമായ മുസ്തഫ ഒടുവില്‍ ടി.പി.മുഹമ്മദ്ശമീം പ്രസിഡന്റായ എസ്.ഐ.ഒ. ജില്ലാ സമിതിയുടെ സെക്രട്ടറിയായിരുന്നിട്ടുണ്ട്. ഇത്ര ദീര്‍ഘ കാലം എസ്.ഐ.ഒ.വിന്റെ ജില്ലാ സമിതിയില്‍ സാന്നിധ്യം നല്‍കിയവര്‍ ചുരുക്കമാണ്.
80 കളുടെ അവസാനത്തില്‍ എസ്.ഐ.ഒ. കണ്ണൂരില്‍ നടത്തിയ ധര്‍മച്യുതിക്കെതിരായ പോരാട്ടങ്ങളില്‍ മുസ്തഫ നേതൃപരമായ വലിയ പങ്കാണ് വഹിച്ചത്. കണ്ണൂരിലെ കാബറെ വിരുദ്ധ പോരാട്ടം, ചൂതാട്ടവിരുദ്ധ സമരം, മദ്യവിരുദ്ധ സമരങ്ങള്‍, തുടങ്ങിയവയില്‍ മുസ്തഫ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു. വലിയൊരു കയ്യൂക്ക് വൃത്തം എതിര്‍പക്ഷത്ത് നിലകൊള്ളുന്ന കാബറെ നൃത്ത വേദിക്കെതിരായും സമ്പന്നരുടെ ചൂതാട്ട കേന്ദ്രമായ കണ്ണൂര്‍ സിറ്റി മക്കാനി ക്ളബ്ബിനെതിരായും ചുരുക്കം പ്രവര്‍ത്തകരെ അണിനിരത്തി എസ്.ഐ.ഒ.നേടിയെടുത്ത സമര വിജയം മുസ്തഫയെപ്പോലുള്ള സമര്‍പ്പിതരുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് പൂര്‍ത്തീകരിച്ചത്. കാബറെ നൃത്തം നിരോധിക്കുകയും അതിന്റെ ആസ്ഥാനമായ ക്ളിഫ് ഹോട്ടല്‍ പൊലീസ് അടച്ചു പൂട്ടുകയും ചെയ്ത സംഭവം എസ്.ഐ.ഒ.വിന്റെ കണ്ണൂരിലെ സമരപോരാട്ടങ്ങളില്‍ വലിയ ചരിത്രമായിരുന്നു.
ജില്ലാ സമിതിയുടെ ചുമതലകള്‍ക്കിടയിലും പ്രാദേശിക പ്രവര്‍ത്തനത്തില്‍ ഒരു വീഴ്ചയും വരുത്താത്ത ആളാണ് മുസ്തഫ.ആള്‍ബലമല്ല, ആര്‍ജവമാണ് പ്രവര്‍ത്തനത്തിന് തേജസ്സ് നല്‍കുന്നതെന്ന് മുസ്തഫയുടെ അന്നത്തെ ദുര്‍ബല ഘടകം കാഴ്ചവെച്ച സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ സാക്ഷിയാണ്.
മരത്തിന്റെ ഫ്രെയിമുകളില്‍ ചാക്കുകള്‍ തറച്ച് ചുണ്ണാമ്പ് പൂശി പ്രചാരണ ബോര്‍ഡുകള്‍ ഘടകങ്ങള്‍ സ്വന്തം അദ്ധ്വാനത്തിലൂടെ നിര്‍മിച്ചിരുന്ന കാലമാണത്. ഒരു ബോര്‍ഡ് തന്നെ പലതവണ ചുണ്ണാമ്പ് പൂശി മാറിമാറി എഴുതുകയാണ് പതിവ്. സംസ്ഥാന സമ്മേളനത്തിനുള്ള പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള പ്രാദേശിക തല ടാര്‍ഗറ്റ് അനുസരിച്ച് കണ്ണാടിപ്പറമ്പ് ഘടകത്തില്‍ ബോര്‍ഡ് എഴുതാന്‍ ഈ ലേഖകന്‍ പോയപ്പോള്‍ അവിടെ തയ്യാറാക്കി വെച്ചിരിക്കുന്ന ബോര്‍ഡുകളുടെ എണ്ണം 40 ലേറെ! ചുരുങ്ങിയത് അഞ്ച് ബോര്‍ഡുകളെഴുതണമെന്നായിരുന്നു നിര്‍ദേശം. സന്ധ്യവരെയും ബീഡിപണിയെടുത്ത ശേഷം കിട്ടുന്ന രാത്രിയിലെ സമയം ഉപയോഗിച്ചാണ് മുസ്തഫയുടെ നേതൃത്വത്തില്‍ 40 ബോര്‍ഡുകള്‍ ഒരാഴ്ഫ(ച കൊണ്ട് ഉണ്ടാക്കിയത്. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരുള്ള ഒരു ഘടകം ഇത്രയും ബോര്‍ഡുകള്‍ പോസ്റ്റ് കുഴിച്ചിട്ട് എങ്ങിനെ  സ്ഥാപിക്കും എന്ന് മുസ്തഫയോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു:
'ബോര്‍ഡ്  കെട്ടുന്ന കാര്യത്തില്‍ എനിക്ക് അലോസരമില്ല, എഴുതി തരുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രയാസം ഉണ്ടോ? ബോര്‍ഡ് നിര്‍മിക്കാന്‍ ഒരാഴ്ച ഉറക്കമൊഴിഞ്ഞ മുസ്തഫ അന്ന് പുലരുവോളം ബോര്‍ഡ് എഴുതുന്ന ഞങ്ങളോടൊപ്പവും ഉറക്കമൊഴിഞ്ഞു നിന്നു.
ദീനി മാര്‍ഗത്തിലെ സമര്‍പ്പണത്തിന് രാവും പകലുമില്ലെന്ന് പ്രവര്‍ത്തനം കൊണ്ട് സാക്ഷ്യംവഹിച്ച മുസ്തഫയുടെ ഈ ശൈലി തന്നെയാണ് അദ്ദേഹം മരണം വരെയും സ്വീകരിച്ചത്.
റമദാനിലെ ലൈലത്തുല്‍ഖദറിനെ പ്രതീക്ഷിച്ചിരുന്ന രാവുകളിലെ ഉറക്കം പിറ്റേന്ന് പകലില്‍ കടം വീട്ടാന്‍ നോക്കിയില്ല. വൈകീട്ട് കണ്ണൂര്‍ ഐ.സി.എം. ജുമാമസ്ജിദിലെ ഫിത്വര്‍ സക്കാത്ത് ശേഖരണത്തില്‍ മുഴുകി. രാത്രി ഇഅ്തികാഫിരുന്നു. പുലര്‍ച്ചെ കിട്ടിയ സമയം ഫിത്വര്‍ അരി പാക്കറ്റുകളിലാക്കാന്‍ വിനിയോഗിച്ചു.രാവിലെ വീട്ടിലെത്തി ഭാര്യാമക്കളെ കാണാന്‍ സമയമില്ലാതെ തന്റെ ജീവിതമാര്‍ഗം തേടി വാഹനത്തില്‍ കയറുകയായിരുന്നു.
ഏത് നിമിഷവും മരണത്തെ വരവേല്‍ക്കേണ്ടവന്‍ ഏറ്റെടുത്ത ചുമതലകള്‍ നാളേക്ക് നീട്ടിവെക്കില്ല എന്നത് ഭംഗി വാക്കല്ലെന്ന് മുസ്തഫ അവസാന മണിക്കൂറുകളില്‍ തെളിയിച്ചു. മുസ്തഫ അപകടത്തില്‍ പെട്ട ദിവസം കണ്ണൂര്‍ സിറ്റി ഞാലുവയലിലെ പള്ളിയില്‍ നിന്നാണ് പുറപ്പെട്ടത്. പള്ളിയിലേക്ക് പതിനൊന്ന് വയസ്സുകാരനായ മകന്‍ മിസ്ഹബിനെ വിളിച്ച് കൊണ്ടുപോയി താന്‍ വിതരണം ചെയ്യേണ്ട ഫിത്വര്‍ അരി പാക്കറ്റുകള്‍ ഏല്‍പിച്ചു. എത്തിക്കേണ്ട വീടുകളുടെ ലിസ്റ്റും നല്‍കി. ബാപ്പാ വൈകീട്ട് വരാന്‍ വൈകിയാന്‍ വിതരണം മുടങ്ങിപ്പോകരുതെന്നും മറ്റുള്ളവരോടൊപ്പം മോനും ബാപ്പയുടെ പ്രതിനിധിയായി പങ്കാളിയാവണമെന്നും നിര്‍ദേശിച്ചു. ആ യാത്ര അന്ത്യയാത്രയായിരിക്കുമെന്ന് പുന്നാര മകന്‍ ഓര്‍ത്തിരിക്കില്ല. ഏല്‍പിച്ച ജോലി കൃത്യമായി നിര്‍വഹിച്ച് അവന്‍  കാത്തിരുന്നു. പെരുന്നാള്‍ രാത്രിയിലെ ബാപ്പയുടെ മധുരമുള്ള സാന്നിധ്യത്തിനായി പുലരുവോളം. അത്യാഹിത്തില്‍ പെട്ട് ബാപ്പ മരണത്തോട് മല്ലടിക്കുന്ന വിവരം മകനെ നാട്ടുകാര്‍ മറച്ചു വെച്ചു. പെരുന്നാള്‍ പിറ്റേന്ന് ചലനമറ്റ പിതാവിന്റെ ശരീരത്തെയാണ് കണ്ണീരോടെ മോന്‍ ഏറ്റുവാങ്ങിയത്.
പ്രവര്‍ത്തന കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണ് വേണ്ടതെന്ന് എല്ലാ വേദികളിലും മുസ്തഫ പറയുമായിരുന്നു. അതിനാല്‍, ഏത് പ്രവര്‍ത്തനവും ഏറ്റെടുക്കുന്നതില്‍ മുസ്തഫാക്ക് മടിയില്ലായിര ുന്നു. പ്രവര്‍ത്തിയിലൂടെ അത് തെളിയിക്കുകയും ചെയ്യുമായിരുന്നു. കണ്ണൂര്‍ സിറ്റി ഹല്‍ഖയിലെ സെയ്ത് സാഹിബ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായപ്പോള്‍  ഹല്‍ഖാ പരിധിലെ പ്രബോധനം വാരികയുടെ വീടുവീടാന്തരമുള്ള വിതരണ ചുമതല വലിയ പ്രതിസന്ധിയിലാവുമെന്ന് കരുതിയതാണ്. പക്ഷെ, മുസ്തഫ യാതൊരു സന്ദേഹവുമില്ലാതെ പ്രബോധനം വിതരണം ഏറ്റെടുത്ത് നിര്‍വഹിക്കുകയായിരുന്നു. ഇത് മുസ്തഫയുടെ മറ്റൊരു ജോലിയെയും പ്രതികൂലമാക്കിയില്ല.
ഏറെ കാലം ഗള്‍ഫിലായിരുന്നു മുസ്തഫ. അവിടെ സഹിക്കാനാവാത്ത ജോലി ഭാരം കൈവിട്ടാണ് നാട്ടിലെത്തിയത്. വീണ്ടും ഗള്‍ഫിലേക്ക് പോകാനുള്ള കാത്തിരിപ്പിനിടയില്‍ നാട്ടിലെ സമയം പാഴാക്കാതിരിക്കാനാണ് നട്സ്ആന്റ് ഡ്രൈഫ്രൂട്ട്സ് വിതരണ ഏജന്‍സി ജോലിയില്‍ മുഴുകിയത്. ഇടക്കാലത്ത് കാനിച്ചേരിയിലെ മസ്ജിദ് ഖുബൈബിലെ ഇമാമായി സേവനം അനുഷ്ടിച്ചിരുന്നു.
പരിമിതമായ വരുമാനമാണ് ഉണ്ടായിരുന്നത്. പക്ഷെ, ജീവിതലാളിത്യം കൊണ്ട് പരിമിതികളെ നേരിട്ടു. സാമ്പത്തികമായ അച്ചടക്കവും സൂക്ഷ്മതയും എത്രത്തോളമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരനുഭവം മുസ്തഫയുടെ അവസാന നാളില്‍ നിന്ന് അടയര്‍ത്തിയെടുക്കാം.:
രണ്ടു വയസ്സുകാരനായ ഇളയമകന് പെരുന്നാളിന് ധരിക്കാന്‍ ഷൂസ് വാങ്ങാന്‍ സമയം കിട്ടിയിരുന്നില്ല. അത് വാങ്ങാനുള്ള പണം ഭാര്യയെ ഏല്‍പിക്കാന്‍ മറന്നാണ് റമദാന്‍ 29ന് തിരക്കിട്ട് പോയത്. മുസ്തഫ ഭാര്യയെ ഫോണില്‍ വിളിച്ച്  ഇങ്ങനെ നിര്‍ദേശിച്ചു. 'എന്നെ പരിചയമുള്ള ഫൂട്ട്വെയര്‍ കടയില്‍ പോയി ഷൂസ് സെലക്ട് ചെയ്യുക. അവിടെ കടം പറഞ്ഞ് വാങ്ങണ്ട.ഷൂസിന്റെ പായ്ക്കറ്റില്‍ പേര് എഴുതി വെച്ചാല്‍ മതി. രാത്രി വരുമ്പോള്‍ ഞാന്‍ വാങ്ങിക്കോളാം,'
-കടം വാങ്ങിപ്പോകാതിരിക്കാനുള്ള സൂക്ഷ്മമായ ഫോര്‍മുലയായിരുന്നു അതെന്ന് ഭാര്യക്ക് മനസ്സിലായി. ജമാഅത്തെഇസ്ലാമി കണ്ണൂര്‍ സിറ്റി വനിതാ ഹല്‍ഖയുടെ നാസിമത്തായ ഭാര്യ ഹസീബ അത് അനുസരിച്ചു. പൊന്നോമന മകന് വേണ്ടി  പൊതിഞ്ഞു വെച്ച ഷൂസ് രാത്രി കടയില്‍ വന്ന് വാങ്ങും മുമ്പ് മുസ്തഫ അത്യാഹിതത്തില്‍ പെട്ടിരുന്നു. ഭാര്യ അത് നേരത്തെ വാങ്ങിരുന്നുവെങ്കില്‍ ഒരു ഷൂസ് വാങ്ങിയ കടബാധ്യയോടെ മുസ്തഫ അല്ലാഹുവിലേക്ക് മടങ്ങിയേനെ!! എന്തൊരു സൂക്ഷ്മത. എന്ത് മാത്രം വിശുദ്ധി.!!!
മുസ്തഫയുമായി സാമ്പത്തിക ഇടപാട് നടത്തിയവര്‍ക്കെല്ലാം ഇത്തരം നിരവധി അനുഭവങ്ങള്‍ നിരത്തി വെക്കാനുണ്ടാവും. മുസ്തഫയുടെ സാമ്പത്തിക ഇടപാടുകള്‍ തലനാരിഴ പിഴവില്ലാത്തതായിരുന്നു.  മുസ്തഫ സാമ്പത്തികമായി ആരുടെ മുന്നിലും കടപ്പെട്ടിട്ടില്ല. ഒന്നും സമ്പാദിച്ചിട്ടുമില്ല.  സല്‍കര്‍മങ്ങളൂം, സ്വാലിഹായ ഭാര്യ മക്കളും അല്ലാതെ.
മുസ്തഫയുടെ ജനാസ നമസ്കാരം തുടങ്ങാന്‍ അല്‍പം കാത്തിരിക്കേണ്ടി വന്നു. കാരണം, ഉമ്മയുടെ ചാരത്ത് കരഞ്ഞു കിടന്ന പതിനൊന്നുകാരന്‍ മിസ്ഹബ്ിനെ ആരും ഗൌനിച്ചിരുന്നില്ല. എല്ലാ നേരവും പള്ളിയില്‍ ചെന്ന് തന്നെ നമസ്കരിക്കണമെന്ന് ഉപദേശിച്ച ബാപ്പയുടെ മയ്യിത്ത് നമസ്കരിക്കാന്‍ തന്നെ ആരും പള്ളിയിലേക്ക് വിളിച്ചില്ല എന്നായിരുന്നു മോന്റെ പരിഭവം. അങ്ങിനെ മിസ്ഹബിനെ ഒന്നാമത്തെ സ്വഫ്ഫില്‍ കൊണ്ട് നിര്‍ത്തിയാണ് നമസ്കാരം തുടങ്ങിയത്. എല്ലാവരും ഭയപ്പെട്ടത് പോലെ അവന്‍ ബാപ്പയുടെ മുഖം കണ്ട് നിലവിളിച്ചില്ല. ഒരു മുത്തം  ചോദിച്ചു വാങ്ങി.
ബാപ്പ ഗുരുതരനിലയില്‍ പരിക്കേറ്റ് കിടക്കുന്ന ദിനങ്ങളിലും ഇടറാത്ത സ്വരത്തില്‍ പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുകയും, മുസ്തഫയുടെ ജനാസനമസ്കാരത്തിന് ഒന്നാമത്തെ സ്വഫില്‍ നില്‍ക്കാനുള്ള അവകാശം ചോദിച്ചു വാങ്ങുകയും ചെയ്ത പതിനൊന്ന് കാരന്‍ മിസ്ഹബും, സ്ത്രീകളുടെ നമസ്കാരത്തിന്റെ ഇമാറത്ത് പക്വതയോടെ നിര്‍വഹിച്ച പതിമൂന്ന് കാരി ഹംനയും മുസ്തഫ നല്‍കിയ തങ്കത്തിളക്കമുള്ള സന്താനങ്ങളാണ്. മൂന്നാമത്തെ മകന് രണ്ട് വയസ്സാണ് പ്രായം. ഹല്‍ഖയുടെ 'പ്രബോധനം' വാരിക വിതരണം ഏറ്റെടുക്കേണ്ടി വന്ന മുസ്തഫ പ്രബോധനം വാങ്ങുന്നവരുടെ പട്ടിക നല്‍കിയത് മിസ്ഹബിനാണ്. അവനത് കൃത്യമായി ജനങ്ങളിലെത്തിച്ചു കൊണ്ടിരിക്കുന്നു. അപകടത്തില്‍ പെടുന്നതിന്റെ തലേന്നാണ് പ്രബോധനത്തിന്റെ അവസാന മാസത്തെ സാമ്പത്തിക ഇടപാടുകളും മുസ്തഫ കണക്ക് തീര്‍ത്ത് വെച്ചത്.
മുസ്തഫ പോയത് സ്വര്‍ഗത്തിലേക്ക് തന്നെയാണ്. മൂന്ന് മക്കളെയും ഭാര്യയെയും വഴിക്ക് നിര്‍ത്തിയുള്ള യാത്ര. മുസ്തഫയോടൊപ്പം സ്വര്‍ഗത്തിലെത്താനുള്ള  പരീക്ഷണങ്ങളാണ് ഇനി ഭാര്യമക്കളുടെ ബാധ്യത. അങ്ങിനെയൊരു പരിണാമത്തിലാണ് ഞങ്ങള്‍ എത്തിപ്പെട്ടത് എന്ന് ഈ കൊച്ചു കുടുംബത്തിന് തിരിച്ചറിവ് നല്‍കാന്‍ നമുക്ക് പ്രാര്‍ഥിക്കാം. പരീക്ഷണങ്ങളെ നേരിടാനും സമാധാനം കൈവരാനും ഈ കുടുംബത്തെ  അല്ലാഹു അനുഗ്രഹിക്കുമാറാകാട്ടെ. (ആമീന്‍)
മുസ്തഫയുടെ ബാപ്പയുടെ മരണം നടന്നിട്ട് ഒന്നരമാസമേ ആവുന്നുള്ളു. ബാപ്പയുടെ അന്ത്യനിമിഷം വരെ പരിയാരം മെഡിക്കല്‍ കോളേജില്‍ മുസ്തഫ പരിചാരകനായി ഉണ്ടായിരുന്നു. ബാപ്പയുടെ താങ്ങാനാവാത്ത ഈ വേദനക്കൊപ്പം  മുസ്തഫയുടെ മരണം മാതാവിനേല്‍പിച്ച മുറിവ് അളക്കാനാവാത്തതാണ്. ആ മാതാവിനും സഹോദരങ്ങള്‍ക്കും അല്ലാഹു സമാധാനം നല്‍കുമാറാകട്ടെ. (ആമീന്‍)
അല്ലാഹുവേ! മുസ്തഫാക്ക് നീ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കേണമേ!! ആമീന്‍
 സി.കെ.എ.ജബ്ബാര്‍
ckajabbar@gmail.com

SOLIDARITY KANNUR

WIRAS

കോമേഴ്സ് അസോസിയേഷന്‍
ഉദ്ഘാടനം
വിളയാങ്കോട്: വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) കോമേഴ്സ് അസോസിയേഷന്‍ ദിനേശ് പ്രോഡക്ട്സ് ചെയര്‍മാന്‍ സി. രാജന്‍ ഉദ്ഘാടനം ചെയ്തു.
ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡോ. രജനി, എ.പി. ശംസീര്‍, ആര്‍.സി. പ്രദീപന്‍, മുനവ്വിര്‍, അപര്‍ണ പവനജന്‍ എന്നിവര്‍ സംസാരിച്ചു. കോമേഴ്സ് ഡിപാര്‍ട്മെന്റ് ഹെഡ് പി. പാര്‍വതി അമ്മ സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി എന്‍.വി. ജസീം നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംരംഭകത്വ വികസനത്തെക്കുറിച്ചുള്ള സെമിനാര്‍ നടന്നു.

SOLIDARITY KANNUR










SOLIDARITY KANNUR





Thursday, October 6, 2011

OBIT_SUBAIR

 വാഹനാപകടത്തില്‍
പരിക്കേറ്റയാള്‍ മരിച്ചു
കാഞ്ഞിരോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാഞ്ഞിരോട് പുറവൂരിലെ പാറക്കണ്ടി നസീമ മന്‍സിലില്‍ എസ്. സുബൈര്‍ (36) ആണ് മരിച്ചത്. 
ഭാര്യ: പാറക്കണ്ടി നസീമ.  
മക്കള്‍: ജസീം, ജംഷീന, ജസീല്‍.  
മാതാവ്: ഹാജറ. സഹോദരി: ഖമറുന്നീസ.
കഴിഞ്ഞയാഴ്ച കണ്ണൂര്‍ ചൊവ്വയില്‍ സുബൈര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മാരുതിവാന്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ സുബൈര്‍ കോഴിക്കോട് ബേബി മൊമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മത്സ്യത്തൊഴിലാളിയായ സുബൈര്‍ കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. 
ഖബറടക്കം വെള്ളിയാഴ്ച മൂന്നിന് പുറവൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

SOLIDARITY KANNUR

സോളിഡാരിറ്റി മലബാര്‍
നിവര്‍ത്തന പ്രക്ഷോഭം
ജില്ലാതല ഉദ്ഘാടനം ഇരിട്ടിയില്‍
കണ്ണൂര്‍: വികസന കാര്യത്തില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നവംബര്‍ 20 വരെ സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം വിജയിപ്പിക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം 10ന് ഇരിട്ടിയില്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നിര്‍വഹിക്കും. 'മലബാര്‍ വികസനത്തിന്റെ കണക്കുകള്‍ ചോദിക്കുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി വിവേചനവും അസന്തുലിതത്വവും ഇല്ലാത്ത ഐക്യകേരളത്തിന്റെ സൃഷ്ടി ലക്ഷ്യമിട്ടാണ് സോളിഡാരിറ്റിയുടെ നിവര്‍ത്തന പ്രക്ഷോഭം. തലശേãരി^മൈസൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുകയെന്നത് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നാണ്.  മലയോര ഹൈവേ സാക്ഷാത്കരിക്കുക, മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് താലൂക്കുകളും വിദ്യാഭ്യാസ ജില്ലകളും സ്ഥാപിക്കുക, പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക, ജില്ലയില്‍ ഉള്‍നാടന്‍ ജലഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തുന്നു.ഒക്ടോബര്‍ അവസാനവാരം ജില്ലാ പ്രചാരണ വാഹനജാഥയും നവംബര്‍ രണ്ടാംവാരം ഏരിയ കേന്ദ്രങ്ങളില്‍ പദയാത്രയും സംഘടിപ്പിക്കും.  പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന വിഷയത്തില്‍ നവംബര്‍ നാലിന് കണ്ണൂരില്‍ സംവാദം സംഘടിപ്പിക്കും. പ്രാദേശിക കേന്ദ്രങ്ങളില്‍ ചര്‍ച്ചാ സദസ്സുകള്‍, യുവജന സമ്പര്‍ക്കങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍,  സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, മീഡിയ കണ്‍വീനര്‍ ടി.പി. ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.

GIO KANNUR

ജി.ഐ.ഒ പഠനക്യാമ്പ്
തലശേãരി: ചൊക്ലി ജി.ഐ.ഒവിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്കായി പഠനക്യാമ്പ് സംഘടിപ്പിച്ചു. അഫീദ ഖുര്‍ആന്‍ പഠനക്ലാസ് നടത്തി. ഏരിയാ പ്രസിഡന്റ് നബീല അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സമിതിയംഗം ജബീന, സി.പി. ലാമിയ, അഫീദ എന്നിവര്‍ സംസാരിച്ചു.

SOLIDARITY IRIKKUR AREA

പ്രതിഷേധിച്ചു
ഇരിക്കൂര്‍: സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ഥമുള്ള ഇരിക്കൂര്‍ ടൌണിലെ ചുവരെഴുത്ത് നശിപ്പിച്ചതില്‍ സോളിഡാരിറ്റി യോഗം പ്രതിഷേധിച്ചു. ഭാരവാഹികള്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കി. യോഗത്തില്‍ കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. എന്‍.വി. താഹിര്‍, കെ. സലീം, കെ. മഷ്ഹൂദ്, കെ. ഹാരിസ് എന്നിവര്‍ സംസാരിച്ചു.

SIO KANNUR AREA

 എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ സംഘടിപ്പിച്ച ഇസ്ലാം പഠനശാല ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം  ഉദ്ഘാടനം ചെയ്യുന്നു.

Wednesday, October 5, 2011

വലിയന്നൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

വലിയന്നൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: യൂത്ത്ലീഗ് പ്രവര്‍ത്തകനെ ഒരുസംഘം വെട്ടിപ്പരിക്കേല്‍പിച്ചു. മുസ്ലിം യൂത്ത് ലീഗ് പുറത്തീല്‍ ശാഖ വൈസ് പ്രസിഡന്റ് പുറത്തീല്‍ മക്രീല്‍ വീട്ടില്‍ നിയാസിനാണ് (25) ഇന്നലെ രാത്രി ഏഴുമണിയോടെ വെട്ടേറ്റത്. കൈക്കും വയറിനും പുറംഭാഗത്തും വെട്ടേറ്റ നിയാസിനെ തലശേãരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എമ്മുകാരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിംലീഗ് ആരോപിച്ചു.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നിയാസിനെ വലിയന്നൂര്‍ കനാല്‍ പാലത്തിനു സമീപംവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവത്രെ.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ നിയാസിനെ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബി.പി. ഫാറൂഖ്, അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. കെ.എ. ലത്തീഫ്, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. എം. മുസ്ലിഹ്, അഷ്റഫ്, എം. മഹറൂഫ്, സമീര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത്ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പ്രതിഷേധിച്ചു.

മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണം -ഐ.എന്‍.എല്‍

മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണം -ഐ.എന്‍.എല്‍
അബ്ദുന്നാസര്‍ മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറിനോട് അഭ്യര്‍ഥിക്കണമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. എം.സി. ഹാശിം, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറവൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഫണ്ട് പേരിനുമാത്രം
മുണ്ടേരിയില്‍മാലിന്യ നിര്‍മാര്‍ജന
പ്രവര്‍ത്തനം അവതാളത്തില്‍
മുണ്ടേരിയില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ഓരോ വാര്‍ഡിന് അനുവദിച്ചത് നാമമാത്ര തുകയെന്ന് ആരോപണം.
 പഞ്ചായത്തിലെ ഓരോ വാര്‍ഡിനും ശുചീകരണ^ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് അയ്യായിരം രൂപ മാത്രമാണ്. കുറഞ്ഞ തുക കൊണ്ട് ഫലപ്രദമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിക്കുന്നില്ലെന്നാണ് മെംബര്‍മാരുടെ അഭിപ്രായം. കേവലം ലഘുനോട്ടീസുകള്‍ മാത്രമാണ് പ്രധാന കവലകളില്‍ വിതരണം ചെയ്തത്.
കുടുക്കിമൊട്ട, ഏച്ചൂര്‍, കാഞ്ഞിരോട്, മുണ്ടേരിമൊട്ട തുടങ്ങിയ ബസാറുകളിലും പാതയോരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുമ്പോഴും ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡ് മെംബര്‍മാരും നടപടിയെടുക്കാത്തതിനാല്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

SOLIDARITY KANNUR

നിവര്‍ത്തന പ്രക്ഷോഭ പ്രഖ്യാപന സമ്മേളനം
മട്ടന്നൂര്‍: മാറിവരുന്ന സര്‍ക്കാറുകള്‍ മലബാര്‍ മേഖലയോട് കാണിച്ച വിവേചനത്തിനെതിരെ സോളിഡാരിറ്റി നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ റാലിയും പ്രഖ്യാപന സമ്മേളനവും ഒക്ടോബര്‍ 10ന് ഇരിട്ടിയില്‍ നടക്കും.
പരിപാടിയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, അറക്കല്‍ ആദിരാജ, പ്രഫ. കോയമ്മ, ഡോ. ജോസ് മണിപ്പാറ, ശ്രീരാമന്‍ കൊയ്യോന്‍, മഹേഷ്ചന്ദ്രബാലിഗ, കൃഷ്ണന്‍ മാസ്റ്റര്‍, കഴവൂര്‍ ജോണ്‍സന്‍ എന്നിവര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി ടി.കെ. അസ്ലം, എന്‍.വി. ത്വാഹിര്‍, നൌഷാദ് മേത്തര്‍, ടി.കെ. റഷീദ്, സി. അലി, ഷഫീര്‍ ആറളം, കെ.കെ.റഹീം എന്നിവര്‍ അംഗങ്ങളായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ കെ. സാദിഖ് അധ്യക്ഷത വഹിച്ചു. കെ.വി. നിസാര്‍ സംസാരിച്ചു.

Tuesday, October 4, 2011

SOLIDARITY KANNUR

ARAMAM MONTHLY