BLOOD GROUP LIST

Wednesday, August 24, 2011

IFTHAR




വിളയാങ്കോട് വാദിസലാം കാമ്പസിലെ ഇഫ്താര്‍സംഗമം ടി.വി. രാജേഷ് എം.എല്.. ഉദ്ഘാടനം ചെയ്യുന്നു
 സ്നേഹ വിരുന്നൊരുക്കി ഇഫ്താര് സംഗമം
 വിളയാങ്കോട്: ഇസ്ലാം ലോക സമാധാനത്തിന് വിലപ്പെട്ട സംഭാവനകള് നല്കിയ ദര്ശനമാണെന്ന് ടി.വി. രാജേഷ് എം.എല്.. ടി..ടി ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില് വാദിസലാം കാമ്പസില് ഒരുക്കിയ ഇഫ്താര് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയര്മാന് എസ്..പി. അബ്ദുല് സലാം അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് സാജിദ് മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര് ലീമ, മുസ്തഫ കടന്നപ്പള്ളി എന്നിവര് സംസാരിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. വേണുഗോപാല്, ഉണ്ണികൃഷ്ണന്, ധനേഷ്, സിസ്റ്റര് സാലി, സൌദ പടന്ന, സിസ്റ്റര് അര്ച്ചന തുടങ്ങിയവര് സംസാരിച്ചു. മുസ്തഫ ഇബ്രാഹിം സ്വാഗതം പറഞ്ഞു.
നടുവില്: ഇഹ്സാന് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില് നടുവില് സൌപര്ണിക ഓഡിറ്റോറിയത്തില് സ്നേഹവിരുന്നും ഇഫ്താര് സംഗമവും സംഘടിപ്പിച്ചു. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം ജമാലുദ്ദീന് മങ്കട ഇഫ്താര് സന്ദേശം നല്കി. കെ. മുഹമ്മദ്കുഞ്ഞി, സാജു ജോസഫ്, വിന്സെന്റ് പല്ലാട്ട്, കെ.ജെ. സെബാസ്റ്റ്യന്, ജോര്ജ് ഞാണിക്കല്, പാസ്റ്റര് ജോസഫ് തുടങ്ങിയവര് സംസാരിച്ചു. സി.എച്ച്. മൂസാന് ഹാജി സ്വാഗതവും വി.പി. ഖലീല് നന്ദിയും പറഞ്ഞു.  
മുഴപ്പിലങ്ങാട്: ജമാഅത്തെ ഇസ്ലാമി മുഴപ്പിലങ്ങാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില് ബീച്ച് ജുമാമസ്ജിദ് ഗ്രൌണ്ടില് ഇഫ്താര് സംഗമം നടത്തി. എം.കെ. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. എസ്.. ജില്ലാ സെക്രട്ടറി റാഷിദ് മൊയ്തീന് ഇഫ്താര് സന്ദേശം നടത്തി.മുഴപ്പിലങ്ങാട് ജനക്ഷേമ സമിതി ചെയര്മാന് സി.ജെ. ഫൈസല് അധ്യക്ഷത വഹിച്ചു. അജയ് അശോകന് കൂടക്കടവ്, സി.പി. ബഷീര്, കെ.ടി. റസാക്ക്, ടി.വി. റഷീദ് എന്നിവര് സംസാരിച്ചു.
എടക്കാട്: സഫ സെന്ററിന്റെ ആഭിമുഖ്യത്തില് ഇഫ്താര് സംഗമം നടത്തി. വി.വി.വിജയരാഘവന് മാസ്റ്റര് ഉദ്ഘാടനം ചെയ്തു. യു.പി. സിദ്ദീഖ് മാസ്റ്റര് ഇഫ്താര് സന്ദേശം നല്കി. എം.കെ. നൂറുദ്ദീന് അധ്യക്ഷത വഹിച്ചു. പി.കെ. അബൂബക്കര് ഹാജി, ടി.കെ.ഡി. മുഴപ്പിലങ്ങാട്, പുഴക്കല് വാസുദേവന് എന്നിവര് സംസാരിച്ചു.

കണ്ണൂര്: മേലേചൊവ്വ കൌസര് മസ്ജിദില് ഇഫ്താര് സംഗമം നടത്തി. കെ.വി. അബ്ദുറഹ്മാന് മാസ്റ്റര് അധ്യക്ഷത വഹിച്ചു. പി.സി. മുനീര് റമദാന് സന്ദേശം നല്കി. എളയാവൂര് പഞ്ചായത്ത് പ്രസിഡന്റ് പി.വി. തങ്കമണി, മുന് പ്രസിഡന്റ് രാജീവ്, ഫാ. പ്രിന്സ് മാത്യു, ഡോ. ജയറാം, വാര്ഡ് മെംബര് മുരളീധരന്, കെ.വി. ഗംഗാധരന് എന്നിവര് സംസാരിച്ചു.

പെരിങ്ങാടി: പെരിങ്ങാടി അല് ഫലാഹ് വിമന്സ് കോളജിന്റെയും ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തില് ഇഫ്താര് സംഗമം നടത്തി. ചൊക്ലി .. ദിനേശന് മഠത്തില് സംഗമം  ഉദ്ഘാടനം ചെയ്തു. അല് ഫലാഹ് പി.ടി. പ്രസിഡന്റ് അഹമ്മദ് പെരിങ്ങാടി അധ്യക്ഷത വഹിച്ചു. വിമന്സ് കോളജ് പ്രിന്സിപ്പല്എന്.എം. ബഷീര് മാസ്റ്റര് റമദാന് സന്ദേശം നല്കി. പി.പി. അബ്ദുറഹ്മാന്, സോമന് പന്തക്കല്, കെ.എം. സാദിഖ് മാസ്റ്റര്, ശബാന എന്നിവര് സംസാരിച്ചു.
 പെരിങ്ങാടി അല് ഫലാഹ് വിമന്സ് കോളജിന്റെയും ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തില് നടന്ന ഇഫ്താര് സംഗമം ചൊക്ലി .. ദിനേശന് മഠത്തില്  ഉദ്ഘാടനം ചെയ്യുന്നു


0 comments:

Post a Comment