BLOOD GROUP LIST

Saturday, October 16, 2010

ASHIK KM 7 th WARD

പ്രിയ സുഹൃത്തെ,
ക്ഷേമം നേരുന്നു

ഒരു തെരഞ്ഞെടുപ്പ് കൂടി നമുക്ക് മുന്നില്‍. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി പഞ്ചായത്തീരാജ് നിലവില്‍വന്നു. നാടിന്റെ പ്രാദേശിക വികസനവും വളര്‍ച്ചയും ഉറപ്പാക്കുന്നതും ത്വരിതപ്പെടുത്തുന്നതുമായ സംവിധാനമാണ് പഞ്ചായത്തീരാജ്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ജനകീയാസൂത്രണവും നാടിന് പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷകളും നല്‍കി. നീതിയും നിഷ്പക്ഷതയും കാര്യക്ഷമതയും നടമാടുന്നത് നാം സ്വപ്നം കണ്ടു. എന്നാല്‍ അധികാരം അലങ്കാരത്തോടൊപ്പം അഹങ്കാരം കൂടിയായപ്പോള്‍ ഭരണവര്‍ഗ്ഗം സ്വന്തം ജനതയെ മറന്നുകളഞ്ഞു. ജനപ്രതിനിധികള്‍ കര്‍ത്തവ്യം മറന്നുപോയി എന്നതിനുമപ്പുറം കുത്തകകളുടെ ദല്ലാള്‍പ്പണി ഏറ്റെടുത്തതോടെ മനുഷ്യമക്കള്‍ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായിത്തുടങ്ങി.
മുണ്ടേരി പഞ്ചായത്തിലെ 7-ാം വാര്‍ഡായ കാഞ്ഞിരോട് മേഖല വികസനപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ്. വര്‍ഷ ങ്ങളായി ഇവിടെ നിന്നും തിരഞ്ഞെടു ക്കപ്പെടുന്നവര്‍ കടുത്ത അവഗണനായാണ് ഈ പ്രദേശത്തുകാരോട് കാണിച്ചു കൊണ്ടിരിക്കുന്നത്. അവഗണനയുടെ പട്ടിക ദൈര്‍ഘ്യമേറിയതാണ് ചിലത് താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.

  • കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെയെങ്കിലും ഈ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും യാതൊരു നടപടിയും കൈകൊണ്ടില്ല.
  • പുതിയ തൊഴില്‍ മേഖലയോ ഉല്‍പാദനപരമായ വ്യവസായ യുണിറ്റോ തുടങ്ങിയിട്ടില്ല.
  • അങ്കണവാടി കെട്ടിടം പണിപൂര്‍ത്തിയാക്കാനായില്ല.
  • വീടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള ഫണ്ട് നമ്മുടെ വാര്‍ഡിന് പൂര്‍ണ്ണമായും ലഭ്യമാക്കിയില്ല.
  • രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായില്ല.
  • നാടാകെ പുതിയ റോഡും താറിങ്ങും നടക്കുമ്പോള്‍ ഈ വാര്‍ഡ് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.
  • ഭവന നിര്‍മ്മാണ മേഖലയില്‍ രാഷ്ട്രീയ അതിപ്രസരംമൂലം അര്‍ഹരായ നിരവധിപേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ സാധിച്ചില്ല.
  • മായന്‍മുക്ക് - മുണ്ടേരി ഗവ:ഹൈസ്കൂള്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല.
  • കാഞ്ഞിരോട് കരക്കാട് - പാരച്ചി റോഡ് നിര്‍മ്മാണം തുടങ്ങിയില്ല.
  • തെരുവുവിളക്കുകളുടെ എണ്ണം പരിമിതം; ഉള്ളതില്‍ മിക്കതും കണ്ണുതുറക്കാറുമില്ല.
  • കുടുംബശ്രീ പ്രവര്‍ത്തനം നിര്‍ജ്ജീവമായി
  • അവശതയനുഭവിക്കുന്നവര്‍ക്കുള്ള വിവിധ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും അര്‍ഹരാ യവര്‍ക്കുപോലും നല്‍കാനായില്ല.
  • ജനകീയാസൂത്രണ പദ്ധതി തെരഞ്ഞെടുപ്പിലും വിഭവ വിതരണത്തിലും സുതാര്യത നഷ്ടപ്പെട്ടു.
  • പാടശേഖര സമിതി പ്രവര്‍ത്തനം നിശ്ചലമായി.
  • വനിതകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയില്ല.
  • മാലിന്യ നിര്‍മ്മാര്‍ജനത്തിന് നടപടി കൈക്കൊണ്ടില്ല.
  • ഇ.എം.എസ് ഭവന പദ്ധതിയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല.
  • എം.എല്‍.എ, എം.പി ഫണ്ടുകളില്‍ നിന്നും നമ്മുടെ വാര്‍ഡ് പൂര്‍ണ്ണമായും തഴയപ്പെട്ടു.
ഇത്തരം നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ത്വരിതഗതിയി ലുള്ള വികസന പ്രവര്‍ത്ത നങ്ങള്‍ക്കും സുതാര്യമായ വിഭവ വിതരണത്തോടൊപ്പം ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ക്കും സമഗ്രവികസനത്തിനും പ്രാധാന്യം കൊടുക്കുന്ന ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥിയായ എന്നെ 'കുട' അടയാളത്തില്‍ വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വിനീ തമായി അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,

ആഷിഖ് കെ.എം.
മുണ്ടേരി പഞ്ചായത്ത് 7-th വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

0 comments:

Post a Comment