BLOOD GROUP LIST

Saturday, January 22, 2011

Coorg Bandh




കര്‍ണാടക ബന്ദ്:
കുടക് നിശ്ചലമായി
മടിക്കേരി: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും മന്ത്രി ആര്‍. അശോകിനുമെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ ബി.ജെ.പി ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് കുടക് ജില്ലയില്‍ പൂര്‍ണം. ജില്ലാ ആസ്ഥാനമായ മടിക്കേരി, വീരാജ്പേട്ട, സോമവാര്‍പേട്ട, ഗോണിക്കുപ്പ, പൊന്നംപേട്ട, കുശാല്‍നഗര്‍, നാപ്പോക്ക്, മൂര്‍നാട്, സുണ്ടിക്കുപ്പ, കൊടലിപ്പേട്ട, മാദാപൂര്‍ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കുശാല്‍നഗര്‍, സിദ്ദാപുരം, സോമവാര്‍പേട്ട എന്നിവിടങ്ങളില്‍ ചെറിയ അനിഷ്ട സംഭവങ്ങളുണ്ടായി.
സിദ്ധാപുരത്ത് ബി.ജെ.പി-ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജനതാദള്‍ പ്രവര്‍ത്തകന്‍ അശ്റഫിനു പരിക്കേറ്റു.
അശ്റഫിനെ സിദ്ധാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിദ്ധാപുരം പൊലീസ് നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ മടിക്കേരി, വീരാജ്പേട്ട, ഗോണിക്കുപ്പ എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന്റെ കോലം കത്തിച്ചു. നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. യെദിയൂരപ്പ ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ പ്രവര്‍ത്തകരും പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
Courtesy: Madhyamam/23-01-11

0 comments:

Post a Comment