BLOOD GROUP LIST

Wednesday, January 12, 2011

JIH MATTANNUR

ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട്, ഇരിട്ടി മേഖലാ സമ്മേളനം മട്ടന്നൂരില്‍ സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.

ജമാഅത്തെ ഇസ്ലാമി മേഖലാ
സമ്മേളനങ്ങള്‍ക്ക് തുടക്കം

മട്ടന്നൂര്‍: വര്‍ത്തമാന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് വിശദീകരിക്കുന്നതിന് മതം, രാഷ്ട്രം, രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കാഞ്ഞിരോട്, ഇരിട്ടി മേഖലാ സമ്മേളനം മട്ടന്നൂരില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു.
മനുഷ്യന് അനീതിയില്‍നിന്ന് മോചനം ലഭിക്കാന്‍ പുതിയ ലോകം ഉണ്ടാവേണ്ടതുണ്ടെന്നും മനുഷ്യജീവിതത്തിന്റെ സമഗ്ര മേഖലകളിലും ഇടപെടേണ്ടത് ദൈവിക വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പൌരബോധമില്ലാതെ പോയതിനാലാണ് രാജ്യം അഴിമതിയുടെ കൈകളിലമര്‍ന്നത്. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ദുരന്തമായത് ആരിലൂടെയാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവരുമ്പോള്‍ മതമൌലികവാദികളെന്നും തീവ്രവാദികളെന്നുംപറഞ്ഞ് ചിലര്‍ എതിര്‍ക്കുകയാണ്. പ്രസ്ഥാനം ഇസ്ലാമിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നത് സകലര്‍ക്കും സമത്വം ആഗ്രഹിച്ചാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന മാനവിക മൂല്യങ്ങളുടെ ഇസ്ലാമിക രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും സകലരെയും ഒരുപോലെ കാണുന്ന ജമാഅത്തിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി.പി. മുഹമ്മദ് ഷമീം പ്രഭാഷണം നടത്തി.
അബ്ദുസലാം മാസ്റ്റര്‍ സ്വാഗതവും പി.സി. മുനീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എ. ഗഫൂര്‍ മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.
Madhyamam-12-01-2011

0 comments:

Post a Comment