BLOOD GROUP LIST

Sunday, May 29, 2011

COORG NEWS

കുടകില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
മടിക്കേരി: കാലവര്‍ഷം വൈകിയത് കുടകില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. ജില്ലാ ആസ്ഥാനമായ മടിക്കേരിയിലും വാണിജ്യകേന്ദ്രമായ കുശാല്‍നഗറിലും മേയ് മാസം ആദ്യവാരംതന്നെ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്.
മടിക്കേരി ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തുകൊണ്ടിരുന്ന 'കൂട്ട്ഹൊള' വരണ്ട നിലയിലാണ്. മടിക്കേരി ടൌണില്‍ ഇപ്പോള്‍ ആഴ്ചയില്‍ നാലു ദിവസം മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നത്. അനധികൃത ഹോംസ്റ്റേകളും റിസോര്‍ട്ടുകളും വെള്ളമൂറ്റുന്നതും വേനലവധിയായതിനാല്‍ വിനോദസഞ്ചാരികള്‍ വര്‍ധിച്ചതുമാണ് ഒരു കാരണം.
വീരാജ്പേട്ട നഗരത്തില്‍ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് കുടിവെള്ളക്ഷാമം കുറവാണെങ്കിലും ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന ബേത്തരി പുഴയും കദനൂര്‍ പുഴയും വരണ്ടുകിടപ്പാണ്. കാലവര്‍ഷം താമസിക്കുകയാണെങ്കില്‍ വെള്ളക്ഷാമം രൂക്ഷമാകാനാണ് സാധ്യത.
കുശാല്‍നഗര്‍ ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന ബൈല്‍കൊപ്പയിലെ കാവേരി പുഴയിലും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കുടകിലെ മിക്ക നഗരങ്ങളിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ, ജില്ലാ ഭരണകൂടം പ്രത്യേക കുടിവെള്ള പദ്ധതിക്കുവേണ്ടി 8.50 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.

0 comments:

Post a Comment