BLOOD GROUP LIST

Sunday, May 15, 2011

IPH KANNUR


 
 ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്' പുസ്തകം തലശേãരി ഇസ്ലാമിക്സെന്ററില് പ്രഫ. ഗൌസ് മൊഹ്യുദ്ദീന് നല്കി ഡോ. .എന്.പി. ഉമര്കുട്ടി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരന്ടി.കെ.അബ്ദുല്ല, കെ. രവീന്ദ്രന്, കെ.സി. സലിം, വി.. കബീര് എന്നിവര് സമീപം

അല്ലാമാ ഇഖ്ബാലിന് പാകിസ്താന് പ്രസ്ഥാനവുമായി
ബന്ധമില്ല -ഡോ. .എന്.പി. ഉമര്കുട്ടി
 'ഇഖ്ബാലിനെ കണ്ടെത്തല്' പുസ്തകം പ്രകാശനം ചെയ്തു
 തലശേãരി: 1938ല് നിര്യാതനായ മഹാകവി അല്ലാമാ ഇഖ്ബാലിന് പില്ക്കാലത്ത് സ്ഥാപിതമായ പാകിസ്താന് പ്രസ്ഥാനവുമായി ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം ഒരുരാജ്യത്ത് ഒതുക്കാവുന്നതല്ലെന്നും ഡോ. .എന്.പി. ഉമര്കുട്ടി അഭിപ്രായപ്പെട്ടു.
തത്ത്വശാസ്ത്രപരവും ദാര്ശനികവുമായ രചനകള് നിര്വഹിച്ച മറ്റൊരാളെ ഇഖ്ബാലിനെയല്ലാതെ നമുക്ക് കാണാനാവില്ല. മിസ്റ്റിസിസം തന്റെ ഗവേഷണത്തിനായി തെരഞ്ഞെടുത്തത് ഇഖ്ബാലിന്റെ ധീരമായ നിലപാടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ. അബ്ദുല്ല രചിച്ച് ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്' പുസ്തകം തലശേãരി ഇസ്ലാമിക് സെന്ററില് പ്രകാശനം ചെയ്യുകയായിരുന്നു .എന്.പി. ഉമര്കുട്ടി. വി.. കബീര് അധ്യക്ഷത വഹിച്ചു.
പ്രഫ. ഗൌസ് മൊഹ്യുദ്ദീന് പുസ്തകം ഏറ്റുവാങ്ങി. ടി.കെ. അബ്ദുല്ല, കെ.സി. സലിം, ജില്ലാ പഞ്ചായത്ത് മെംബര് കെ. രവീന്ദ്രന് എന്നിവര് സംസാരിച്ചു. .പി.എച്ച് അസി. എഡിറ്റര് അബ്ദുറഹ്മാന് കൊടിയത്തൂര് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു. ഇമ്രാന് ഹാഫിസ് ഖിറാഅത്ത് നടത്തി.

0 comments:

Post a Comment