BLOOD GROUP LIST

Friday, February 25, 2011

VOTE

പ്രവാസി വോട്ടവകാശം: 
പട്ടികയില്‍ പേര് ചേര്‍ക്കാം
വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൌരന്മാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിലെ 20ാം വകുപ്പിന് ഭേദഗതി വരുത്തി ചട്ടങ്ങള്‍ രൂപവത്കരിച്ച്  കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.  അതുപ്രകാരം വിദേശ  പൌരത്വം സ്വീകരിച്ചിട്ടില്ലാത്തവരും നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവരുമായ ഇന്ത്യന്‍ പൌരന്മാര്‍ക്ക് അവരവരുടെ പാസ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള വിലാസം ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുകയും വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യാം.2011 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായ വിദേശത്ത് വസിക്കുന്ന കേരളീയരായ ഇന്ത്യന്‍ പൌരന്മാര്‍ക്ക് അവരവരുടെ പാസ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുളള വിലാസം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.  ഇതിനായി നിര്‍ദേശിക്കപ്പെട്ട  6(എ) നമ്പര്‍ ഫോറം  തപാല്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് (തഹസില്‍ദാര്‍) സമര്‍പ്പിക്കണം.  തപാലില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം അതാതു രാജ്യത്തെ ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റുകളിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ടിന്റെ പ്രസക്ത പേജുകളുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം.  നേരിട്ട് അപേക്ഷിക്കുന്നവര്‍ പാസ്പോര്‍ട്ടിന്റെ അസ്സല്‍ ഹാജരാക്കണം.  അപേക്ഷാ ഫോറം ചീഫ് ഇലക്ടറല്‍ ഓഫിസറുടെ സൈറ്റില്‍ ceo.kerala.gov.in  നിന്ന് പ്രിന്റ്    ചെയ്ത് എടുക്കാം.

0 comments:

Post a Comment