BLOOD GROUP LIST

Monday, June 27, 2011

PROTEST AGAINST DIESEL PRICE HIKE

 
 
 
 
 
 
 കണ്ണൂര്‍: പെട്രോള്‍-ഡീസല്‍ വിലവര്‍ധന ആഴ്ചപ്പരിപാടിയാക്കിയ ഭരണക്കാര്‍ പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചതോടെ തനി കൊള്ളക്കാരായി മാറിയിരിക്കുകയാണെന്ന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്. പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ അടുപ്പുകൂട്ടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. നൌഷാദ് സ്വാഗതം പറഞ്ഞു. ഫോര്‍ട്ട് റോഡില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് മുഹമ്മദ് അര്‍ഷിദ്, സക്കീര്‍ ഹുസൈന്‍, ഷുഹൈബ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
ചക്കരക്കല്ല്: പാചകവാതക, ഇന്ധന വിലവര്‍ധനവിനെതിരെ സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ അടുപ്പുകൂട്ടി പ്രതിഷേധം. ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ നടന്ന പരിപാടി കാഞ്ഞിരോട് ഏരിയാ പ്രസിഡന്റ് കെ.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. മുഹമ്മദ് ബഷീര്‍, എം. സജീദ്, സി.ടി. ഷഫീഖ്, ഗഫൂര്‍ ചെമ്പിലോട്, അഷ്റഫ് കോയ്യോട്, മുനീര്‍ അഞ്ചരക്കണ്ടി, തൌഫീഖ് കടാങ്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡീസലിനും പാചകവാതകത്തിനും വിലകൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. എം. ഷാനിഫ്, ഷക്കീബ്, സഫീര്‍ ആറളം, അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പഴയങ്ങാടി: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ പഴയങ്ങാടി ബസ് സ്റ്റാന്‍ഡില്‍ അടുപ്പ് കൂട്ടി  പ്രതിഷേധിച്ചു.  മഹമൂദ് വാടിക്കല്‍ ഉദ്ഘാടനം ചെയ്തു. പി.കെ.മുഹമ്മദ് സാജിദ് നദ്വി, എ.പി.വി. മുസ്തഫ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ടൌണില്‍ പ്രതിഷേധ പ്രകടനവും നടത്തി.
പാനൂര്‍: പാചകവാതക വിലവര്‍ധനക്കെതിരെ സോളിഡാരിറ്റി പ്രതിഷേധം ശ്രദ്ധേയമായി. പാത്രവും വിറകും തലയിലേന്തി ടൌണിനെ വലംവെച്ച പ്രകടനം ജങ്ഷനില്‍വെച്ച് ചായവെച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്താണ് പാചകവാതക -ഡീസല്‍ വിലവര്‍ധനക്കെതിരെ പാനൂരില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഏരിയാ പ്രസിഡന്റ് ശുഹൈബ് പെരിങ്ങത്തൂര്‍, ഒ.ടി. നാസര്‍, സാലിഹ് മുഹമ്മദ്, ഇ. നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
എടക്കാട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എടക്കാട് ബസാറില്‍ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് മുഹമ്മദ് സാലിം, റൌഫ്, ശബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പെരിങ്ങത്തൂര്‍: സോളിഡാരിറ്റി കരിയാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. കരിയാട് പുതുശേãരി മുക്ക് കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. സക്കീര്‍ ഹുസൈന്‍, കെ.കെ. ഫാറൂഖ്, കെ.കെ. അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.

0 comments:

Post a Comment