BLOOD GROUP LIST

Saturday, June 11, 2011

SOLIDARITY IRITTY

ജനകീയ കുടിവെള്ള പദ്ധതി
നാളെ നാടിന് സമര്‍പ്പിക്കും
ഇരിട്ടി: ജനകീയ കുടിവെള്ള പദ്ധതി നാളെ നാടിന് സമര്‍പ്പിക്കുമെന്ന് സോളിഡാരിറ്റി നേതാക്കള്‍ അറിയിച്ചു.
കീഴൂര്‍ ചാവശേãരി പഞ്ചായത്തില്‍ പുന്നാട് ലക്ഷംവീട് കോളനിയിലെ നാല്‍പത് കുടുംബങ്ങള്‍ക്കാണ് സോളിഡാരിറ്റി കുടിവെള്ളമെത്തിക്കുന്നത്. സംസ്ഥാന തലത്തില്‍ സോളിഡാരിറ്റി ആവിഷ്കരിച്ച ഒന്നാംഘട്ട ജനകീയ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പുന്നാട് കോളനിയില്‍ കുടിവെള്ളമെത്തിക്കുന്നത്. ഇരിട്ടി മേഖലയില്‍ ആറളം കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് രണ്ടു മാസം മുമ്പ് കുടിവെള്ള വിതരണം നടത്തിയിരുന്നു.
ജൂണ്‍ 12ന് വൈകുന്നേരം നാലിന് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് പദ്ധതി നാടിന് സമര്‍പ്പിക്കും. പമ്പ് ഹൌസിന്റെ സ്വിച്ച് ഓണ്‍ കര്‍മം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം യൂസഫ് ഉമരി നിര്‍വഹിക്കും. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ പ്രഥമ ജലവിതരണം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഷീദ് മുഖ്യാതിഥിയായിരിക്കും. ടി.പി. മുഹമ്മദ് ഷമീം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഷജീറ ടീച്ചര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ബ്ലോക് പഞ്ചായത്ത് മെംബര്‍ സി. അഷറഫ് എന്നിവര്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് മട്ടന്നൂരില്‍ നിന്ന് വാഹനജാഥയും തുടര്‍ന്ന് പുന്നാട്ടുനിന്ന് കോളനിയിലേക്ക് ഘോഷയാത്രയും ഉണ്ടാകും.  ടി.കെ. മുഹമ്മദ് അസ്ലം, ടി.കെ. മുനീര്‍, നൌഷാദ് മേത്തര്‍, എം. ഷാനിഫ്, ഷഫീര്‍ ആറളം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

0 comments:

Post a Comment