BLOOD GROUP LIST

Saturday, September 3, 2011

SOLIDARITY KANNUR

സോളിഡാരിറ്റി തുണയായി;
അശോകന്‍ ആശുപത്രി വിട്ടു
പയ്യന്നൂര്‍: ബില്ലടക്കാന്‍ പണമില്ലാതെ ഒരുമാസമായി ആശുപത്രിയില്‍ കഴിയുന്ന മാട്ടൂല്‍ സ്വദേശി എന്‍.എസ്. അശോകന്‍ ആശുപത്രി വിട്ടു. ആഗസ്റ്റ് 29ന് 'മാധ്യമ'ത്തിലൂടെ അശോകന്റെ കദനകഥയറിഞ്ഞ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കാരുണ്യത്തിലൂടെയാണ് അശോകന് ആശുപത്രി വിടാന്‍ അവസരമൊരുങ്ങിയത്.
ജൂലൈ മൂന്നിന് രാവിലെയുണ്ടായ ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റ അശോകന്‍ രണ്ടുമാസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഒരുമാസം മുമ്പുതന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും ബില്ലടക്കാന്‍ തുകയില്ലാത്തതിനാല്‍ ആശുപത്രി വിടാനായില്ല. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 710ാം വാര്‍ഡില്‍ അഭയാര്‍ഥിയായി കഴിയുന്ന വാര്‍ത്തയാണ് 'മാധ്യമം' പ്രസിദ്ധീകരിച്ചത്.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സേവന വിഭാഗം പ്രശ്നത്തില്‍ ഇടപെടുകയും സുമനസ്സുകളില്‍നിന്ന് സ്വരൂപിച്ച തുകകൊണ്ട് ബില്ലടക്കുകയുമായിരുന്നു. സോളിഡാരിറ്റി സേവന വകുപ്പ് ജില്ലാ കണ്‍വീനര്‍ ഫൈസല്‍ മാടായിയാണ് വെള്ളിയാഴ്ച ഉച്ചക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ബില്ലടച്ചത്.
77,000ത്തോളം രൂപയാണ് ആകെ ബില്ല്. ഇതില്‍ 15000ത്തോളം രൂപ നേരത്തേ നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയില്‍ അടച്ചിരുന്നു. ബാക്കിവരുന്ന തുകയില്‍ ആശുപത്രി അധികൃതരുടെ ഇളവുകള്‍ കഴിച്ചുള്ള തുകയാണ് സോളിഡാരിറ്റി സ്വരൂപിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടച്ചത്.
പട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അശോകന് പരിക്കേറ്റത്. വാരിയെല്ലു പൊട്ടി കുടലില്‍ മുറിവേല്‍ക്കുകയും കൈയെല്ല് പൊട്ടുകയും ചെയ്തിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി സംഘടനയായ 'സാന്ത്വന'മാണ് ഭക്ഷണവും മറ്റും നല്‍കി സഹായിച്ചത്.
തൃശൂര്‍ സ്വദേശിയായ അശോകന്‍ മാട്ടൂല്‍ ബീച്ച് റോഡില്‍ വാടകക്കെട്ടിടത്തിലാണ് താമസം. ഭാര്യ സുശീല മാത്രമാണ് സഹായിയായി കൂടെയുള്ളത്. മത്സ്യവില്‍പനക്കാരനായ ഇയാള്‍ മത്സ്യം വാങ്ങാന്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്.

0 comments:

Post a Comment