BLOOD GROUP LIST

Wednesday, September 21, 2011

THANIMA KANNUR

 ഖുര്‍ആനിക ആശയങ്ങളെ
വര്‍ണത്തില്‍ ചാലിച്ച് ചിത്രപ്രദര്‍ശനം
തലശേãരി: പൂവും പുഴയും കുട്ടിയും പൂമ്പാറ്റയും മുതല്‍ എട്ടുകാലിയും പാമ്പും നിറയുന്ന മുംതാസ് അലിയുടെ 'ഭൂമിയുടെ അവകാശികള്‍', ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുന്ന പി.പി. പ്രമോദിന്റെ 'ലോകാവസാന ലക്ഷണങ്ങള്‍', പീഡിതര്‍ക്ക് വേണ്ടി പോരാടാന്‍ മുഷ്ടി ചുരുട്ടുന്ന സി. അബ്ദുസലാമിന്റെ 'മര്‍ദിത വിമോചനം'...തലശേãരി തിരുവങ്ങാട്ടെ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ഖുര്‍ആന്‍ ആസ്പദമാക്കിയുള്ള ചിത്രപ്രദര്‍ശനം ഉദാത്ത ആശയങ്ങളുടെ വര്‍ണ കാഴ്ചയാവുന്നു. വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളെ അടിസ്ഥാനമാക്കി തനിമ കലാസാഹിത്യവേദി സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ചിത്രകലാ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത 20 എണ്ണച്ചായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ആദ്യ മൂന്ന് സ്ഥാനം നേടിയ യഥാക്രമം ജാവീദ് അസ്ലമിന്റെ 'ആനകലഹം', ആതിര എസ്.ബിയുടെ 'സമൂദ് ഗോത്രം', സി. അബ്ദുസലാമിന്റെ 'മര്‍ദിത വിമോചനം' എന്നിവ കലാസ്വാദകരെ പിടിച്ചുനിര്‍ത്തുന്നു. ഒ.ഡി. വേണി,  ആര്‍ട്ടിസ്റ്റ് അശോകന്‍, കെ.പി. സുബൈര്‍,  ജസ്ലിന്‍ കേനന്‍ ഡി റൊസാരിയോ, കെ.പി. മുജീബ് റഹ്മാന്‍,  മുഹമ്മദ് ജിഹാസ്, പി. അനസ്ബാബു, വൈ. നസീര്‍കുട്ടി, മുഹമ്മദ് സാദിഖ്, പി.എച്ച്. ഷാഹുല്‍ഹമീദ് എന്നിങ്ങനെ 15ഓളം യുവ ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. ഖുര്‍ആനിലെ അധ്യായവും സൂക്തവും ഓരോ ചിത്രത്തിന്റെയും താഴെ എഴുതിയിട്ടുണ്ട്. പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. സമയം രാവിലെ 11.30 മുതല്‍ രാത്രി എട്ട് വരെ.

0 comments:

Post a Comment