This is default featured post 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
This is default featured post 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
Tuesday, August 31, 2010
Sunday, August 29, 2010
JIH SCHOLARSHIP
2010-11 വര്‍ഷത്തേക്കുള്ള
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള സ്കോളര്‍ഷിപ്പ് സ്കീം 2010-11 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പി.ജി, എം.ഫില്‍, പി.എച്ച്,ഡി, പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കാം. നിലവില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷിക്കേണ്ടതാണ്. നേരിട്ടുള്ള കൌണ്‍സിലിംഗിനും അന്വേഷണങ്ങള്‍ക്കും ശേഷമായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുക. അപേക്ഷ ജമാഅത്തെ ഇസ്ലാമി പ്രാദേശിക യൂണിറ്റുകളിലാണ് നല്‍കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30
മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യംവെച്ച് കേരളാ ജമാഅത്തെ ഇസ്ലാമി നടപ്പിലാക്കി വരുന്ന പരിപാടികളുടെ ഭാഗമാണ് സ്കോളര്‍ഷിപ്പ് പദ്ധതി.
വിദ്യാര്‍ത്ഥികളിലെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ ,പ്രൊഫഷണല്‍ കോഴ്സുകള്‍, ഹ്യുമാനിറ്റീസ് ആന്റ് ആര്‍ട്സ്, എന്നീ വിഷയങ്ങളില്‍ ഉന്നത നിലവാരം
പുലര്‍ത്തുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിവരുന്നു. മത കലാലയങ്ങളിലെ തെരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്.
വിലാസം:
സ്കോളര്‍ഷിപ്പ്, ഹിറാ സെന്റര്‍, പോസ്റ് ബോക്സ്: 833, കോഴിക്കോട് - 4,
ഫോണ്‍: 0495 - 2724881, 2721645.
E- mail : hiracentre@asianetindia.com
visit:
http://www.jihkerala.com/htm/malayalam/social/scholarship.htm
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ടി അഹ്മദ് മാസ്റെര്‍
നാസിം
ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട്
Mob : 9447 690 530
അപേക്ഷാ ഫോമിനു ഇവിടെ ക്ലിക്ക് ചെയ്യുക
Friday, August 27, 2010
SIO KANHIRODE OFFICE OPENING 23-08-2010
Wednesday, August 25, 2010
Tuesday, August 24, 2010
OBIT-HAMZA FIRDOUS
Thursday, August 19, 2010
OBIT-KHADEEJA PP HOUSE
പി.പി. ഹൌസില്‍ ഖദീജ
കാഞ്ഞിരോട് പി.പി. ഹൌസില്‍ പള്ളിക്കല്‍ പുതിയകത്ത് ഖദീജ (68) നിര്യാതയായി. പരേതനായ പാറക്കല്‍ മമ്മുഹാജിയുടെ ഭാര്യയാണ്. മക്കള്‍: ജമാഅത്തെ ഇസ്ലാമി ചെന്നൈ ഏരിയ അസി. ഓര്‍ഗനൈസര്‍ അഷ്റഫ്, ജമാഅത്തെ ഇസ്ലാമി പുരുഷോക്കം ഹല്‍ഖ നാസിം ആരിഫ് (ഇരുവരും ഹോണസ്റ്റി പ്ലാസ്റ്റിക്, ചെന്നൈ), അസ്കര്‍, ഫാസി (ഇരുവരും ഖത്തര്‍), ആസ്യ, സഫിയ. മരുമക്കള്‍: യു.വി. അഹമ്മദ് (കിഡ്സ്മോര്‍, കണ്ണൂര്‍), എന്‍.പി. ഇബ്രാഹിം (അബൂദബി). സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദ്, ഫാത്തിമ, നഫീസ. ഖബറടക്കം പഴയ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു .
19.08.2010
Tuesday, August 17, 2010
WHERE DO WE GO ?
ഭൂമിയല്ലാതൊരു ഗേഹം എന്ന ശാസ്ത്ര ലോകത്തിന്റെ സ്വപ്നത്തിന് നിറച്ചാര്‍ത്ത് പകരുന്ന നിര്‍ദേശങ്ങളാണിതൊക്കെയെങ്കിലും 'വഞ്ചി തിരുനക്കരെ വിടാന്‍' സമയമെടുക്കുമെന്നുതന്നെയാണ് മനസ്സിലാവുന്നത്.
എന്നുവെച്ച്, ആ വഴിക്കുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയുകയല്ല, മറിച്ച് അന്വേഷണങ്ങളും തീര്‍ഥയാത്രകളും അഭംഗുരം തുടരുക തന്നെയാണ് വേണ്ടത്. 'ഇച്ഛാശക്തിയുള്ളവന്റെ മുന്നില്‍ വഴി തുറന്നുകിടക്കുന്നു' എന്നാണല്ലോ ചൊല്ല്. പക്ഷേ, അതുവരെ എന്തു ചെയ്യും? കൊന്നും കൊലവിളിച്ചും കടിച്ചുകീറിയും കഴിയണമെന്നോ? നിഷ്കളങ്ക മനസ്സുകളില്‍ അസ്വസ്ഥതയുടെ തീക്കനല്‍ കോരിയിട്ട് ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനല്ല, മറിച്ച് സാമൂഹിക ജീവി എന്ന വിശേഷണം അന്വര്‍ഥമാക്കി ജീവിതം ആയാസരഹിതമാക്കാനാണ് സ്റ്റീഫന്‍ ഹോക്കിങ് തട്ടിയുണര്‍ത്തുന്നത്. അല്ലെങ്കിലും ഗുരുതരമായ രോഗം ശരീരത്തെ ഒന്നാകെ തളര്‍ത്തിയിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാത്ത മനസ്സും അനിതരസാധാരണ നിശ്ചയദാര്‍ഢ്യവുമായി ചിന്തയും പഠനവും ഗവേഷണവും മുന്നോട്ടു കൊണ്ടുപോകുന്ന ആ വിശ്വപൌരനില്‍നിന്ന് മറിച്ചൊന്ന് പ്രതീക്ഷിക്കാവതല്ലല്ലോ. ജീവിതത്തെക്കുറിച്ച ഒരു പുനര്‍വായനക്ക് വ്യക്തികളും സമൂഹവും സര്‍വോപരി അധീശത്വ ശക്തികളും തയാറാവാത്തിടത്തോളം ദിനോസറുകളുടെ പരിണാമഗുപ്തി മനുഷ്യരാശിക്കും വന്നുപെടും എന്നാണ് അവരീ പറഞ്ഞതിന്റെ പൊരുള്‍.
ശ്വസിക്കാനാവശ്യമായ ശുദ്ധവായു കിട്ടാതാവുന്നു, തണ്ണീര്‍ത്തടങ്ങള്‍ വറ്റി വരുന്നു, കൃഷിഭൂമി കുറഞ്ഞുവരുന്നു, വിളകള്‍ ആവശ്യത്തിന് കതിരണിയുന്നില്ല. ഇത്യാദി ഭൌതിക സാഹചര്യങ്ങളല്ല അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നത് എന്ന കാര്യം അടിവരയിട്ട് മനസ്സിലാക്കേണ്ടതാണ്. മറിച്ച് പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥ മാറാദീനമായി മാറിക്കഴിഞ്ഞു എന്നത് മനുഷ്യന്‍ എന്ന വിശേഷണത്തെ തന്നെ ചോദ്യംചെയ്യുന്നു. 'തന്നിലിളയത് തനിക്കിര' എന്ന വേട്ടമനഃസ്ഥിതിയില്‍നിന്ന് മോചിതനായി അന്യോന്യം തുണയും താങ്ങുമായി മാറുന്ന സാമൂഹികക്രമം പുലരുമ്പോഴേ ഹോക്കിങ് വിലപിക്കുന്ന നഷ്ടസ്വര്‍ഗം വീണ്ടെടുക്കാനാവൂ. ആയുധങ്ങളും അധിനിവേശ മോഹവും അത് സാധിതമാക്കുകയില്ല തന്നെ. ഇടുങ്ങിവരുന്നത് ഭൂമിയല്ല, മനസ്സാണ്്.
ഈ മനസ്സുമായി എങ്ങോട്ട് പോയാലും അവിടെല്ലാം നരകമായി മാറും. പങ്കുവെക്കാനും പൊറുക്കാനും കഴിയുന്ന മനസ്സ് തേടിയാവട്ടെ ആദ്യയാത്ര.