BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label GIO KANNUR. Show all posts
Showing posts with label GIO KANNUR. Show all posts

Thursday, October 6, 2011

GIO KANNUR

ജി.ഐ.ഒ പഠനക്യാമ്പ്
തലശേãരി: ചൊക്ലി ജി.ഐ.ഒവിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്കായി പഠനക്യാമ്പ് സംഘടിപ്പിച്ചു. അഫീദ ഖുര്‍ആന്‍ പഠനക്ലാസ് നടത്തി. ഏരിയാ പ്രസിഡന്റ് നബീല അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സമിതിയംഗം ജബീന, സി.പി. ലാമിയ, അഫീദ എന്നിവര്‍ സംസാരിച്ചു.

Tuesday, October 4, 2011

GIO KANNUR

വനിതാ കോഡ് ബില്‍
മൌലികാവകാശ ലംഘനം -ജി.ഐ.ഒ
കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടി തയാറാക്കിയ വനിതാ കോഡ് ബില്ലില്‍ കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് മൌലികാവകാശ ലംഘനമാണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എ.ആര്‍. തസ്നീം അഭിപ്രായപ്പെട്ടു. ജനസംഖ്യ നിയന്ത്രിക്കാന്‍ കിരാത നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ ചെറുത്തുതോല്‍പിക്കുമെന്നും അവര്‍ പറഞ്ഞു.
പെരിങ്ങാടി അല്‍ഫലാഹ് കാമ്പസില്‍ ജി.ഐ.ഒ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ കമ്മിറ്റി അംഗം സി.പി. ലാമിയ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുഹൈല, സീനത്ത് കണ്ണൂര്‍, ചൊക്ലി ഏരിയാ പ്രസിഡന്റ് നബീല പെരിങ്ങാടി, സെക്രട്ടറി അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ഏരിയാ പ്രസിഡന്റ് സി. ഹസീന, സെക്രട്ടറി ബിസ്മിന, അല്‍ഫലാഹ് കാമ്പസ് ഏരിയാ പ്രസിഡന്റ് ആബിദ ഖാലിദ്, സെക്രട്ടറി ഹാജറ മാഹി എന്നിവര്‍ സംസാരിച്ചു.

Monday, August 15, 2011

GIO KANNUR

ജി.ഐ.ഒ ജില്ലാകമ്മിറ്റി വായന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എഴുത്തുപരീക്ഷയിലെ വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമദ് കാരകുന്ന് സമ്മാനം നല്‍കുന്നു

എഴുത്തു പരീക്ഷാ വിജയികള്‍

കണ്ണൂര്‍: ജി.ഐ.ഒ കണ്ണൂര്‍ ജില്ലാകമ്മിറ്റി വായന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എഴുത്തുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ലദീദ (ഡി.ഐ.എസ് മലയാളം മീഡിയം) ഒന്നാംസ്ഥാനം നേടി. അസ്ബിന (ഡി.ഐ.എസ് ഇംഗ്ലീഷ് മീഡിയം) രണ്ടാംസ്ഥാനവും സദാഫ (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) മൂന്നാംസ്ഥാനവും നേടി.

Wednesday, July 27, 2011

GIO KANNUR

ജി.ഐ.ഒ മത്സര വിജയികള്‍
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ വായനാദിന എഴുത്തുപരീക്ഷയില്‍ ലദീദ വി. ഫര്‍സാന (ദീനുല്‍ ഇസ്ലാംസഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍) ഒന്നാംസ്ഥാനവും അസ്ബിയ പൂക്കുണ്ടില്‍ (ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്.എസ്) രണ്ടാംസ്ഥാനവും സദഫ് പി. ഖാലിദ് (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

Sunday, July 24, 2011

GIO KANNUR

 
 ജി.ഐ.ഒ മെംബേഴ്സ് മീറ്റ്
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാനോടനുബന്ധിച്ച് തര്‍ബിയ്യത്ത് ക്യാമ്പ് നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും ഉമ്മുല്‍ ഫായിസ നന്ദിയും പറഞ്ഞു.

Saturday, July 23, 2011

GIO KANNUR

 ജി.ഐ.ഒ വായന
മത്സരം നാളെ (24-07-2011)
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായന ദിനത്തോടനുബന്ധിച്ച് നടത്തുന്ന എഴുത്തുപരീക്ഷ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ പത്തിന് നടക്കും. ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കാണ് മത്സരം. നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് എഴുത്തുപരീക്ഷ. പങ്കെടുക്കുന്നവര്‍ 9847952671  നമ്പറില്‍ ബന്ധപ്പെടണം.

Saturday, June 25, 2011

GIO KANNUR

ജി.. അപലപിച്ചു
കണ്ണൂര്: എസ്.എന് വിദ്യാമന്ദിര് പ്രിന്സിപ്പലിന്റെ വീടിനു നേരെ നടന്ന ആക്രമണത്തെ  ജി.. സെക്രട്ടേറിയറ്റ് അപലപിച്ചു. വിദ്യാര്ഥികളുടെ മൌലികാവകാശത്തിനുവേണ്ടി ജനാധിപത്യ രീതിയില് നടത്തുന്ന പോരാട്ടം വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സ്കൂളില് നിന്ന് നിര്ബന്ധിച്ച് ടി.സി നല്കിയ പത്താം ക്ലാസ് വിദ്യാര്ഥിനിക്കെതിരെ ആക്രമണത്തിന്റെ പേരില് പ്രിന്സിപ്പല് പൊലീസില് പരാതി നല്കിയത് മാനസികമായി പീഡിപ്പിക്കാന് വേണ്ടിയാണ്.
പ്രശ്നത്തില് ജനപ്രതിനിധികളും സാംസ്കാരിക സംഘടനകളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. 
പ്രസിഡന്റ് ടി.കെ.ജംഷീറ അധ്യക്ഷത വഹിച്ചു.

Tuesday, June 21, 2011

GIO KANNUR

 ഫുള്‍സ്ലീവ് വസ്ത്രം: ഡി.ഡി.ഇയുടെ
തീരുമാനം സ്വാഗതാര്‍ഹം-ജി.ഐ.ഒ
കണ്ണൂര്‍: ഫുള്‍സ്ലീവ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ എസ്.എന്‍ വിദ്യാമന്ദിര്‍ സ്കൂളില്‍ നിന്നും വിദ്യാര്‍ഥികളെ പുറത്താക്കരുതെന്ന ഡി.ഡി.ഇയുടെ തീരുമാനം ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്വാഗതം ചെയ്തു. വിശ്വസിക്കുന്ന മതാചാരമനുസരിച്ച് വസ്ത്രം ധരിക്കാനും വിദ്യാഭ്യാസം നേടാനും ഭരണഘടന നല്‍കുന്ന മൌലികാവകാശത്തെ ചോദ്യം ചെയ്ത് മതേതരത്വത്തെ കളങ്കപ്പെടുത്തുന്നവര്‍ക്കുള്ള പാഠമാണിത്. വിദ്യാര്‍ഥിനികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കണ്ണൂരില്‍ നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് മാറ്റിയതായി യോഗം അറിയിച്ചു. ജി.ഐ.ഒ ജില്ലാ പസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. ഖദീജ, ഉമ്മു ഫായിസ, കെ.കെ.നസ്റീന്‍, മര്‍ജാന മാടായി, സീനത്ത് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.