വീടിന്റെ താക്കോല്‍ കൈമാറി
കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ പുറവൂര്‍ എലിക്കുളത്ത് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കണ്ണൂര്‍ നൂര്‍ മസ്ജിദ് ഖത്തീബ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ നിര്‍വഹിച്ചു. ആധാരം കൈമാറല്‍ പുറവൂര്‍ മഹല്ല് പ്രസിഡന്റ് കമാല്‍ ഹാജി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുറവൂര്‍ മഹല്ല് സെക്രട്ടറി പി.സി. കുഞ്ഞിമുഹമ്മദ്, എ. നസീര്‍ എന്നിവ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ നാസിം അഹമ്മദ് പാറക്കല്‍ സ്വാഗതവും സി.എച്ച്. മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
0 comments:
Post a Comment