പ്രഖ്യാപന സമ്മേളനം നാളെ
ഇരിട്ടി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ജില്ലാതല പ്രഖ്യാപനം തിങ്കളാഴ്ച ഇരിട്ടിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുമണിക്ക് ബഹുജന റാലിയും നാലിന് സമ്മേളനവും നടക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സമരപ്രഖ്യാപനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നടത്തും. ശിഹാബ് പൂക്കോട്ടൂര്‍, മഹേഷ് ചന്ദ്രബാലിഗെ, കൃഷ്ണന്‍ മാസ്റ്റര്‍, കലവൂര്‍ ജോണ്‍സണ്‍, ശ്രീരാമന്‍ കൊയ്യോന്‍, രാധാകൃഷ്ണന്‍ കൂടാളി, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ സാദിഖ്, കെ. അസ്ലം, മീഡിയ കണ്‍വീനര്‍ ടി.പി. ഇല്യാസ്, ഷഫീര്‍ ആറളം എന്നിവര്‍ പങ്കെടുത്തു.
0 comments:
Post a Comment