പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി
സ്കൂളില്‍ മാധ്യമം 'വെളിച്ചം'
സ്കൂളില്‍ മാധ്യമം 'വെളിച്ചം'
ഇരിക്കൂര്‍: പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതിക്ക് തുടക്കമായി. സി. മുഹമ്മദ് മര്‍സൂക്ക് സ്കൂള്‍ ലീഡര്‍ അമല്‍ തോമസിന് പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം ഇരിക്കൂര്‍ ലേഖകന്‍ മടവൂര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. മോഹനന്‍, മാധ്യമം ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ടി.എന്‍. റഫീഖ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൌണ്‍സില്‍ സെക്രട്ടറി എ.കെ. ഗംഗാധരന്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ അമല്‍ തോമസ് നന്ദിയും പറഞ്ഞു. റിയാദിലെ ബേബി ലാന്‍ഡ് ഉടമ ഇരിക്കൂറിലെ സി. മുഹമ്മദ് മര്‍സൂക്കാണ് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.
പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതി സി. മുഹമ്മദ് മര്‍സൂക്ക് സ്കൂള്‍ ലീഡര്‍ അമല്‍ തോമസിന് പത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു
Courtesy: madhyamam/30-09-2010
0 comments:
Post a Comment