ലക്ഷങ്ങളുടെ നഷ്ടം
10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയിലുള്ള സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
ഷോപ്പില്‍ സൂക്ഷിച്ച 40,000 രൂപയും അഗ്നിക്കിരയായതായി ഉടമസ്ഥന്‍ പറഞ്ഞു. കുടുക്കിമൊട്ട ചൈത്രപുരം കോംപ്ലക്സിലെ താഴത്തെ നിലയിലാണ് അഗ്നിക്കിരയായ കട.
മുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ അഗ്നിശമനസേനയെ വിവരമറിയിച്ചതിനാല്‍ അടുത്ത കടയിലേക്ക് വ്യാപിക്കുന്നത് തടയാന്‍ സാധിച്ചു.





