BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label SIO KANNUR. Show all posts
Showing posts with label SIO KANNUR. Show all posts

Thursday, October 13, 2011

സിക്കിം ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കണം -എസ്.ഐ.ഒ

 സിക്കിം ദുരിതാശ്വാസ ഫണ്ട്
വിജയിപ്പിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: പ്രകൃതിക്ഷോഭത്തിന് ഇരയായ സിക്കിമുകാര്‍ക്ക് എസ്.ഐ.ഒ സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ട് ജില്ലയില്‍നിന്ന് ഇന്ന് സമാഹരിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. റാഷിദ്, ടി.വി. മുഹ്സിന്‍, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു

Sunday, October 9, 2011

മൌദൂദിയെ ആധുനിക സമൂഹം മനസ്സിലാക്കിയില്ല

 
 
 
 മൌദൂദിയെ ആധുനിക
സമൂഹം മനസ്സിലാക്കിയില്ല
കണ്ണൂര്‍: ലോക നവോത്ഥാനത്തിന് നേതൃപരമായ പങ്കുവഹിച്ച സയ്യിദ് മൌദൂദിയെ ആധുനിക സമൂഹം ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് 'സയ്യിദ് മൌദൂദി: എഴുത്തും ചിന്തയും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നസദസ്സ് വിലയിരുത്തി. ലോകത്ത് നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെയൊക്കെയും സൂത്രധാരനായി മൌദൂദിയെ ചിത്രീകരിക്കുകയാണെന്നും മുന്‍വിധിയോടെ സത്യവുമായി പുലബന്ധമില്ലാത്ത വിശകലനങ്ങളാണ് അദ്ദേഹത്തെ കേന്ദ്രീകരിച്ച് നടത്തുന്നതെന്നും വിഷയം അവതരിപ്പിച്ച ടി.പി. ശമീം പാപ്പിനിശേãരി അഭിപ്രായപ്പെട്ടു.
എല്ലാ തരത്തിലുമുള്ള അധികാരങ്ങള്‍ക്കെതിരെ ചോദ്യങ്ങളുന്നയിക്കുകയും വെല്ലുവിളി നടത്തുകയും ചെയ്യുന്നതാണ് മൌദൂദിയുടെ കൃതികള്‍. ഇവക്ക് പുനര്‍വായന ഉണ്ടാകണമെന്നും അദ്ദേഹത്തോടുള്ള അസ്പൃശ്യത അവസാനിപ്പിക്കണമെന്നും എഴുത്തുകാരനും സാമൂഹിക ചിന്തകനുമായ കെ.കെ.ബാബുരാജ് പറഞ്ഞു.മുസ്ലിംകളല്ലാത്ത ഇതര സമൂഹങ്ങള്‍ക്ക് പരിഗണനയും പ്രാധാന്യവും നല്‍കേണ്ടതിനെക്കുറിച്ച് മൌദൂദി പ്രസംഗിക്കുകയും കത്തെഴുതുകയും ചെയ്തതിന് തെളിവുകളുണ്ടെന്നും അദ്ദേഹത്തിന്റെ പ്രസക്തിയെക്കുറിച്ച് കുറെക്കൂടി ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്നും ഡോ. പി.എ. അബൂബക്കര്‍ പറഞ്ഞു.
ഗാന്ധിജിക്കൊപ്പം ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത മൌദൂദി വലിയ ജനാധിപത്യവാദിയായിരുന്നിട്ടും അദ്ദേഹത്തെ മനസ്സിലാക്കാന്‍ പൊതുസമൂഹം വളര്‍ന്നില്ലെന്ന് രാധാകൃഷ്ണന്‍ കൂടാളി വിലയിരുത്തി.മൌദൂദിയെക്കുറിച്ച് തികച്ചും നിരുത്തരവാദപരമായ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു.
ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദലി സംബന്ധിച്ചു. എ. റാഷിദ് സ്വാഗതവും ടി.പി. മുഹ്സിന്‍ നന്ദിയും പറഞ്ഞു.

Tuesday, October 4, 2011

SIO KANNUR

Saturday, October 1, 2011

SIO KANNUR

Friday, September 30, 2011

SIO KANNUR

 ഇസ്ലാം പഠനശാല അഞ്ചിന്
കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി ഒക്ടോബര്‍ അഞ്ചിന് ഇസ്ലാം പഠനശാല സംഘടിപ്പിക്കുന്നു. രണ്ട് സെഷനുകളിലായി 'അല്ലാഹുവിലേക്ക് മടങ്ങുക', ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം^ആദര്‍ശം, ലക്ഷ്യം, മാര്‍ഗം' എന്നീ വിഷയങ്ങളില്‍ പഠനവും ചര്‍ച്ചയും നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. 
ഫോണ്‍: 8907521990, 8891295299, 9746437248.

Monday, September 26, 2011

SIO KANNUR

മിന്നല്‍ പണിമുടക്കിനെതിരെ
നടപടിയെടുക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ തെരുവില്‍ വലക്കുന്നതരത്തില്‍ ഇരിട്ടി^മട്ടന്നൂര്‍^തലശേãരി റൂട്ടുകളില്‍ അടിക്കടി ആവര്‍ത്തിക്കുന്ന ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനെതിരെ അധികൃതര്‍ കര്‍ശനനടപടിയെടുക്കണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷിദ് തലശേãരി, ഇരിട്ടി ഏരിയ പ്രസിഡന്റ് റൌഫ് ഉളിയില്‍, സി.കെ. അര്‍ഷദ് എന്നിവര്‍ സംസാരിച്ചു.

Saturday, July 23, 2011

SIO KANNUR

 
 ഒളിമ്പിക്സ് ജേതാവിനെ അനുമോദിച്ചു
കണ്ണൂര്‍: ഏതന്‍സില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ എടൂര്‍ 'വികാസ് ഭവന്‍' സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിനി കെ.എസ്. സിന്‍സിമോള്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങ് ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ ജീന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം, ജി.ഐ.ഒ ജില്ലാ സമിതിയംഗം ഹസ്ന എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ഇരിട്ടി ഏരിയാ പ്രസിഡന്റ് സ്വാഗതവും സിസ്റ്റര്‍ സോണിയ നന്ദിയും പറഞ്ഞു.

Wednesday, July 13, 2011

SIO KANNUR

 ഗ്രേഡിങ് അപാകത: എസ്.ഐ.ഒ 
സര്‍വകലാശാല മാര്‍ച്ച് നടത്തി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷാഫലത്തിലെ ഗ്രേഡിങ് നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാനസമിതിയംഗം കെ.എസ്. നിസാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രേഡിങ് നിര്‍ണയരീതിയുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറാകണം. വി.സി. മുന്‍കൈയെടുത്ത് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാല സമിതി കണ്‍വീനര്‍ ഒ.കെ. ഹാരിസ്, ബി.സി. റിവിന്‍ജാസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരാഴ്ചക്കുള്ളില്‍തന്നെ ഗ്രേഡിങ് അപാകതയുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും പരിഹരിക്കപ്പെടുമെന്ന് വി.സി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കാത്ത വിധം ഗ്രേഡ് കാര്‍ഡ് വിതരണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  മാര്‍ച്ചിന് സംസ്ഥാന സമിതിയംഗം സല്‍മാന്‍ സഈദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഫര്‍ഹാന്‍, യൂനുസ് സലിം , എം.ബി.എം. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, June 25, 2011

SIO KANNUR

യൂനിഫോം വിവാദം വഴിതിരിച്ചുവിടാനുള്ള
ശ്രമങ്ങള്ക്കെതിരെ ജാഗ്രത പാലിക്കണം
-എസ്..
കണ്ണൂര്: ഫുള്സ്ലീവ് യൂനിഫോം വിവാദം വഴിതിരിച്ചുവിടാനുള്ള ഗൂഢശക്തികളുടെ ശ്രമങ്ങള്ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്.. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സ്കൂള് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നീതി നിഷേധത്തെയും പൌരാവകാശ ലംഘനങ്ങളെയും കുറിച്ച് സമൂഹം ചര്ച്ച് ചെയ്ത് ജനാധിപത്യപരമായി നേരിടണം.
ഇരകളാക്കപ്പെട്ട വിദ്യാര്ഥികളുടെ വിഷയത്തില് ജനപ്രതിനിധികള് ഇടപെടണമെന്നും ആവശ്യപ്പെട്ടു. എസ്.എന്. വിദ്യാമന്ദിര് പ്രിന്സിപ്പലിന്റെ വീടാക്രമണത്തെ സെക്രട്ടേറിയറ്റ് അപലപിച്ചു

Thursday, June 23, 2011

SIO KANNUR

 
 എസ്.എന്‍ വിദ്യാമന്ദിറിനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.ഐ.ഒ 
ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി

കണ്ണൂര്‍: ഫുള്‍സ്ലീവ് യൂനിഫോം ധരിച്ചതിന് വിദ്യാര്‍ഥിനികളെ പുറത്താക്കിയ എസ്.എന്‍ വിദ്യാമന്ദിര്‍ അധികൃതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ്.ഐ.ഒ-ജി.ഐ.ഒ പ്രവര്‍ത്തകര്‍ സംയുക്തമായി ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നിയമം കാറ്റില്‍പറത്തി പൌരാവകാശലംഘനവും മതസ്വാതന്ത്യ്രനിഷേധവും നടത്തുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ഫുള്‍സ്ലീവ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ പുറത്താക്കിയ നടപടി പുനഃപരിശോധിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കണമെന്ന നിര്‍ദേശത്തിനെതിരാണ് സ്കൂള്‍ അധികൃതര്‍. സംഭവത്തില്‍ ഡി.ഡി.ഇ വിശദീകരണം തേടിയെന്ന സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വാദം പച്ചക്കള്ളമാണെന്നും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്നും ഷംസീര്‍ ഇബ്രാഹിം പറഞ്ഞു. ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഖദീജ, സോളിഡാരിറ്റി ജില്ലാ പി.ആര്‍ സെക്രട്ടറി ടി.കെ. അസ്ലം, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ജംഷീറ, ഉമ്മു ഫാഇസ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ കാമ്പസ് സെക്രട്ടറി റിവിന്‍ജാസ്, ആഷിഖ് കാഞ്ഞിരോട്, ജവാദ് തലശേãരി, മര്‍ജാന എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ഫുള്‍സ്ലീവ് യൂനിഫോം: ജുമാനയും ടി.സി വാങ്ങി
കണ്ണൂര്‍: ഫുള്‍സ്ലീവ് യൂനിഫോം ധരിച്ചുവന്നതിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട തളാപ്പ് എസ്.എന്‍ വിദ്യാമന്ദിര്‍ ഹയര്‍സെക്കന്‍ഡറിയിലെ പത്താംതരം വിദ്യാര്‍ഥിനി ജുമാനയും സ്കൂളില്‍നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. കഴിഞ്ഞ ദിവസം സ്കൂള്‍ അധികൃതരെകണ്ട് യൂനിഫോം അണിഞ്ഞുവരുന്നതിന് അനുവദിക്കണമെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അധികൃതര്‍ നിലപാടില്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മാതാവിനൊപ്പം സ്കൂളിലെത്തി ജുമാന ടി.സി വാങ്ങിക്കുകയായിരുന്നു. യൂനിഫോം വിവാദത്തെത്തുടര്‍ന്ന് എസ്.എന്‍ വിദ്യാമന്ദിറില്‍നിന്ന് ടി.സി വാങ്ങിക്കുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ് ജുമാന.
സ്കൂള്‍ അധികൃതരുടെ നിബന്ധന വിഷമകരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്ലസ്ടു വിദ്യാര്‍ഥികളായ ഷഹനാസും നുഫൈസയും ടി.സി വാങ്ങിയിരുന്നു. ഇവരുടെ ടി.സിയില്‍ ഫുള്‍സ്ലീവ് യൂനിഫോം അണിഞ്ഞുവരുന്നത് സ്കൂളിന്റെ ഡ്രസ്കോഡിന് എതിരാണെന്നും ഇതുകാരണം ടി.സി നല്‍കുന്നുവെന്നുമാണ് പറഞ്ഞിരിക്കുന്നത്. രക്ഷിതാക്കളുടെ ഇഷ്ടമനുസരിച്ചാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നാണ് ജുമാനക്ക് നല്‍കിയ ടി.സിയില്‍ എഴുതിയിരിക്കുന്നത്. ഇന്നലെ ടി.സി വാങ്ങാനെത്തിയപ്പോഴും തുടര്‍ന്നു പഠിക്കുന്നതിന് അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍, സ്കൂള്‍ അധികൃതര്‍ അനുകൂലമായൊന്നും പറഞ്ഞില്ല.
എല്‍.കെ.ജി മുതലേ എസ്.എന്‍ വിദ്യാമന്ദിറിലെ വിദ്യാര്‍ഥിനിയാണ് ജുമാന. തന്റെ സുഹൃത്തുക്കളെവിട്ട് മറ്റു സ്കൂളിലേക്ക് മാറുന്നതില്‍ വിഷമമുണ്ടെന്നും ജുമാന പറഞ്ഞു.
ഈവര്‍ഷം മുതലാണ് സ്കൂളില്‍ ഹാഫ്സ്ലീവ് യൂനിഫോം നിര്‍ബന്ധമാക്കിയത്. ജുമാനയടക്കം ആറുവിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ഫുള്‍സ്ലീവ് യൂനിഫോം അണിയാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍, വിട്ടുവീഴ്ച ചെയ്യാതിരുന്ന സ്കൂള്‍ അധികൃതര്‍ ഫുള്‍സ്ലീവ് ധരിച്ചുവന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മൂന്നു കുട്ടികള്‍ ഹാഫ്സ്ലീവ് ധരിക്കാമെന്നു സമ്മതിച്ചതോടെയാണ് അവരെ സ്കൂളില്‍ പ്രവേശിപ്പിച്ചത്. കുട്ടികളെ പുറത്താക്കരുതെന്നും ഫുള്‍സ്ലീവ് യൂനിഫോം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു താന്‍ സ്കൂളിനു നിര്‍ദേശം നല്‍കിയിരുന്നെന്ന് ഡി.ഡി.ഇ ഇന്നലെയും ആവര്‍ത്തിച്ചു.

Wednesday, June 22, 2011

SIO KANNUR

 
ഫുള്‍സ്ലീവ് യൂനിഫോം വിവാദം
ഡി.ഡി.ഇ വിശദീകരണം തേടിയതെന്ന് സ്കൂള്‍
അധികൃതര്‍;  ഭാവി തകര്‍ക്കുമെന്ന് വിദ്യാര്‍ഥികള്‍
കണ്ണൂര്‍: ഫുള്‍സ്ലീവ്     യൂനിഫോം ധരിച്ച  കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന്  ഡി.ഡി.ഇ ഉത്തരവ് നല്‍കിയിട്ടില്ലെന്നും  വിശദീകരണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും തളാപ്പ് എസ്.എന്‍ വിദ്യാ മന്ദിര്‍   പ്രിന്‍സിപ്പല്‍ ദീപിക ജെയ്ദേവ് പറഞ്ഞു.  ഇതു സംബന്ധിച്ച്  വിശദീകരണം ഇന്ന് നല്‍കുമെന്നും അവര്‍ പറഞ്ഞു. അതിനിടെ  പുറത്താക്കിയ കുട്ടികളിലൊരാളായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജുമാനയെ ഇന്നലെയും ക്ലാസില്‍ പ്രവേശിക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിച്ചില്ല. ജുമാനക്കൊപ്പം സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു കുട്ടി കഴിഞ്ഞ ദിവസം മുതല്‍ക്കു  യൂനിഫോമില്‍ മാറ്റം വരുത്തി സ്കൂളില്‍ പ്രവേശം നേടിയിരുന്നു.
യൂനിഫോം സംബന്ധിച്ച  പശ്നങ്ങള്‍ കാര്യമാക്കാതെ തുടര്‍ന്നും കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.ഡി.ഇ  സ്കൂളിന് നിര്‍ദേശം നല്‍കിയെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ജുമാന ഇന്നലെ സ്കൂളിലെത്തിയത്. എന്നാല്‍, യൂനിഫോമിന്റെ കൈ മുറിക്കാതെ ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്ന്  സ്കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.  സ്കൂളിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചിലര്‍ക്കു വേണ്ടി മാത്രം ഇതില്‍ മാറ്റം വരുത്താനാവില്ലെന്നും പ്രിന്‍സിപ്പല്‍ ദീപിക ജെയ്ദേവ് പറഞ്ഞു.  പി.ടി.എ തീരുമാനപ്രകാരമാണ് യൂനിഫോമില്‍ മാറ്റം വരുത്തിയത്. അതില്‍ വീണ്ടും മാറ്റം വരുത്തണമെന്ന് അവര്‍ പറഞ്ഞിട്ടില്ല.
സ്കൂള്‍ അധികൃതര്‍ യൂനിഫോമിലെ നിബന്ധനകളെക്കുറിച്ച്  അഡ്മിഷനെടുക്കുന്ന സമയത്ത് ഒന്നും പറഞ്ഞില്ലെന്നും  ഇപ്പോഴത്തെ നടപടികള്‍ തങ്ങളുടെ ഭാവി തന്നെ തകര്‍ക്കുന്നതാണെന്നും സസ്പെന്‍ഷനിലായ ജുമാനയും ടി. സി വാങ്ങിച്ച നുഫൈസയും ഷഹനാസും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍.കെ.ജി മുതല്‍ താന്‍ എസ്. എന്‍ വിദ്യാ മന്ദിറില്‍ തന്നെയാണ് പഠിക്കുന്നതെന്നും പെട്ടെന്നു നടപ്പാക്കിയ ഇത്തരം നിബന്ധനകള്‍ വിഷമമുണ്ടാക്കുന്നുവെന്നും ജുമാന പറഞ്ഞു.
കണ്ടിന്യൂയിങ് വാല്വേഷനായതിനാല്‍  മറ്റു സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നത് ഇനി വിഷമമുണ്ടാക്കും. യൂനിഫോം നിബന്ധന തടസ്സമായപ്പോള്‍ ടി.സി വാങ്ങിയ നുഫൈസയും ഷഹനാസും വിദ്യാ മന്ദിറിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ്.  ഇവര്‍ക്ക് ഇതുവരെ മറ്റു സ്കൂളുകളിലൊന്നും ചേരാനായിട്ടില്ല. സി.ബി.എസ്.ഇ സിലബസ് ആയതിനാല്‍ അഡ്മിഷന്‍ കിട്ടാന്‍ പ്രയാസമാകുമെന്ന് ഇവര്‍ പറയുന്നു.
 പ്ലസ് വണ്‍ മുതലാണ് ഇവര്‍ വിദ്യാ മന്ദിറില്‍ പഠിക്കാനെത്തുന്നത്. ആദ്യ വര്‍ഷം തന്നെ നിബന്ധനകള്‍ പറഞ്ഞിരുന്നെങ്കില്‍ മറ്റു സ്കൂളിലേക്ക് മാറാമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
തങ്ങള്‍ സ്കൂള്‍ ചട്ടം ലംഘിച്ചു വെന്നാണ് പറയുന്നത്. എന്നാല്‍,  ഫുള്‍ സ്ലീവ് ധരിച്ചു എന്നതല്ലാതെ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും  കുട്ടികള്‍ പറഞ്ഞു. അപേക്ഷകള്‍ പരിഗണിക്കാതെ നിര്‍ബന്ധപൂര്‍വം ടി.സി തന്നു വിടുകയായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ പറഞ്ഞു. രക്ഷിതാക്കളായ എം.വി.പി. മൊയതീന്‍, മുഹമ്മദ് സഖ്ലൂന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍  പങ്കെടുത്തു.

SIO KANNUR

എസ്.എന്‍ വിദ്യാമന്ദിര്‍: എസ്.ഐ.ഒ
ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: നിയമങ്ങളും ഉത്തരവുകളും കാറ്റില്‍പറത്തി പൌരാവകാശ ലംഘനം തുടരുന്ന എസ്.എന്‍ വിദ്യാമന്ദിര്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ഇന്ന് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തും. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് എസ്.എന്‍ വിദ്യാമന്ദിറില്‍ നടന്നതെന്ന് യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി, കാമ്പസ് സെക്രട്ടറി റിവിന്‍ജാസ്, ജില്ലാ സമിതിയംഗങ്ങളായ എം.ബി.എം. ഫൈസല്‍, നസീം പൂതപ്പാറ എന്നിവര്‍ സംസാരിച്ചു.

Sunday, June 19, 2011

SIO KANNUR

എസ്.ഐ.ഒ മെംബര്‍ഷിപ് വിതരണോദ്ഘാടനം
പഴയങ്ങാടി: തന്നെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും ബോധ്യമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികളാവാന്‍ ശ്രമിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. പഴയങ്ങാടി പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന എസ്.ഐ.ഒ സംസ്ഥാനതല ഹൈസ്കൂള്‍ മെംബര്‍ഷിപ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സി.പി. ഹബീബ് റഹ്മാന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിച്ചു. നൌഷാദ് സ്വാഗതവും  ശംസീര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥിനി ശില്‍പ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി.

Thursday, June 16, 2011

SIO KANNUR

 
പരിയാരം മെഡിക്കല്‍ കോളജ് മാര്‍ച്ച് നടത്തി
സ്വാശ്രയം: സര്‍ക്കാര്‍ ധവളപത്രമിറക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: സ്വാശ്രയ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ സീറ്റ് പ്രവേശം സംബന്ധിച്ച് ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. എസ്.ഐ.ഒ പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോക്കുകുത്തിയായി മാറിയ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിടണമെന്നും സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ മുഴുവന്‍ സീറ്റുകളുടെയും ഫീസ് ഘടന ഏകീകരിക്കണമെന്നും ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ആയുര്‍വേദ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പരിയാരം മെഡിക്കല്‍ കോളജ് ഗേറ്റിനു മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം ശംസീര്‍ ഇബ്രാഹിം, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ. റാഷിദ്, കാസര്‍കോട് ജില്ലാ സെക്രട്ടറി ടി.എം.സി. സിയാദലി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ഒ.കെ. ഫാരിസ്, ഫര്‍ഹാന്‍ തൃക്കരിപ്പൂര്‍, ശാഹിദ് മാടായി, ജവാദ് തലശേãരി, റഷാദ് തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SIO KANNUR

 
 പരിയാരത്തേക്കും അമൃതയിലേക്കും
എസ്.ഐ.ഒ മാര്‍ച്ച്  നടത്തും
കോഴിക്കോട്: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറും മാനേജ്മെന്റുകളും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സ്വാശ്രയ മാനേജ്മെന്റുകളുടേയും സര്‍ക്കാറിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒത്തുകളിക്ക് വിലനല്‍കേണ്ടിവരുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗമാണ്. ഈ വിദ്യാര്‍ഥിവഞ്ചനക്കെതിരെ വിദ്യാര്‍ഥികളെ അണിനിരത്തും. സര്‍ക്കാര്‍ സീറ്റുകള്‍ ധിക്കാരപൂര്‍വം ഏറ്റെടുത്ത് കൊള്ളലാഭത്തിന് വില്‍ക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലേക്കും അമൃതയിലേക്കും ഇന്ന് വിദ്യാര്‍ഥി മാര്‍ച്ച് നടത്തും. പരിയാരം മെഡിക്കല്‍ കോളജിലേക്കുള്ള മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂരും അമൃതയിലേക്കുള്ള മാര്‍ച്ച് സംസ്ഥാന സമിതിയംഗം ജമാല്‍ പനായിക്കുളവും ഉദ്ഘാടനം ചെയ്യും.

Friday, June 3, 2011

SIO KANNUR

എസ്.ഐ.ഒ നേതാക്കള്‍ക്കെതിരായ കേസ്  തള്ളി
കണ്ണൂര്‍: എസ്.ഐ.ഒ സംസ്ഥാന നേതാക്കളടക്കം 23 പേര്‍ ഉള്‍പ്പെട്ട കേസ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) പി. മുജീബുറഹ്മാന്‍ തള്ളി. 2008 മേയ് 29ന് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ എം. വിജയകുമാര്‍, എസ്. ശര്‍മ എന്നിവര്‍ പങ്കെടുത്ത, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന പരിപാടിയില്‍ മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെ മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. അന്നത്തെ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ടൌണ്‍ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി കേസ് തള്ളിയത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, അഡ്വ. എം. കിഷോര്‍കുമാര്‍ എന്നിവര്‍ ഹാജരായി.