വനിതാ കോഡ് ബില്‍
മൌലികാവകാശ ലംഘനം -ജി.ഐ.ഒ
മൌലികാവകാശ ലംഘനം -ജി.ഐ.ഒ
കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടി തയാറാക്കിയ വനിതാ കോഡ് ബില്ലില്‍ കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് മൌലികാവകാശ ലംഘനമാണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എ.ആര്‍. തസ്നീം അഭിപ്രായപ്പെട്ടു. ജനസംഖ്യ നിയന്ത്രിക്കാന്‍ കിരാത നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ ചെറുത്തുതോല്‍പിക്കുമെന്നും അവര്‍ പറഞ്ഞു.
പെരിങ്ങാടി അല്‍ഫലാഹ് കാമ്പസില്‍ ജി.ഐ.ഒ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ കമ്മിറ്റി അംഗം സി.പി. ലാമിയ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുഹൈല, സീനത്ത് കണ്ണൂര്‍, ചൊക്ലി ഏരിയാ പ്രസിഡന്റ് നബീല പെരിങ്ങാടി, സെക്രട്ടറി അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ഏരിയാ പ്രസിഡന്റ് സി. ഹസീന, സെക്രട്ടറി ബിസ്മിന, അല്‍ഫലാഹ് കാമ്പസ് ഏരിയാ പ്രസിഡന്റ് ആബിദ ഖാലിദ്, സെക്രട്ടറി ഹാജറ മാഹി എന്നിവര്‍ സംസാരിച്ചു.
0 comments:
Post a Comment