ഇസ്ലാമിക് ഫൈനാന്‍സ് അക്കാദമിക് സെമിനാര്‍
പെരിങ്ങാടി: 'ഇസ്ലാമിക് ഫൈനാന്‍സ് പ്രസക്തിയും പ്രയോഗവും' എന്ന വിഷയത്തില്‍ പെരിങ്ങാടി അല്‍ഫലാഹ് ഇസ്ലാമിക് കോളജില്‍ ഒക്ടോബര്‍ 13ന് രാവിലെ അക്കാദമിക് സെമിനാര്‍ നടക്കും. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന പി. മുഹമ്മദ് പാലത്ത്, ശാന്തപുരം അല്‍ജാമിഅ റിസര്‍ച് ഫെലോ ഒ.കെ. ഫാരിസ് കുറ്റ്യാടി എന്നിവര്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രസക്തിയും പ്രയോഗവും, ആഗോള സാമ്പത്തിക മാന്ദ്യം, കേരളത്തിലെ ഇസ്ലാമിക് മൈക്രോ ഫൈനാന്‍സിങ് സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
0 comments:
Post a Comment