ഐ.ടി പഠനം സ്വപ്നം മാത്രം
മുണ്ടേരിയില്‍ 30 ശതമാനം സ്കൂളുകളില്‍
വൈദ്യുതിയില്ല
മുണ്ടേരിയില്‍ 30 ശതമാനം സ്കൂളുകളില്‍
വൈദ്യുതിയില്ല
എടക്കാട് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയെങ്കിലും മുണ്ടേരി പഞ്ചായത്തിലെ 30 ശതമാനം ലോവര്‍ പ്രൈമറി സ്കൂളുകളും വൈദ്യുതീകരിക്കാത്തത്.
കാഞ്ഞിരോട് എ.എല്‍.പി, കാഞ്ഞിരോട് സെന്‍ട്രല്‍ എല്‍.പി, തലമുണ്ട എല്‍.പി എന്നീ വിദ്യാലയങ്ങളാണ് വൈദ്യുതി സ്വപ്നംകണ്ട് കാലംകഴിക്കുന്നത്.
സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച വൈദ്യുതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പല പഠനോപകരണങ്ങളും ഈ വിദ്യാലയങ്ങളിലെ അലമാരകളില്‍ കെട്ടിക്കിടക്കുകയാണത്രെ. കഴിഞ്ഞവര്‍ഷം എം.എല്‍.എ ഫണ്ടുപയോഗിച്ച് ലഭിച്ച കമ്പ്യൂട്ടറുകള്‍ നിശ്ചലമാതൃകയായിട്ടാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ വൈദ്യുതി സഹായത്താല്‍ നടത്തി പഠനം എളുപ്പമാക്കി മാറ്റാന്‍ സാധിക്കേണ്ടതുണ്ടെങ്കിലും ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ പ്രയാസപ്പെടുകയാണ്.
പഞ്ചായത്തിലെ എല്‍.പി സ്കൂളുകള്‍ സ്വകാര്യ മേഖലയിലാണത്രെ. ലാഭകരമല്ലാത്തതിനാല്‍ മാനേജ്മെന്റ് സ്കൂളുകള്‍ വൈദ്യുതീകരിക്കാന്‍ താല്‍പര്യം കാണിക്കാത്തതാണ് ഇത്തരം സ്കൂളുകള്‍ ഇന്നും ഇരുട്ടിലാവാന്‍ കാരണം.
എന്നാല്‍, ഇതില്‍ കാഞ്ഞിരോട് എ.എല്‍.പി സ്കൂള്‍ വയറിങ് ജോലി കഴിഞ്ഞ് അപേക്ഷ നല്‍കിയെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
വിവരസാങ്കേതിക വിദ്യയുടെ പ്രാധാന്യം അനുദിനം വര്‍ധിക്കുമ്പോഴും ഈ സ്കൂളുകളിലെ കുട്ടികള്‍ക്ക് തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ഈ അവസരം നിഷേധിക്കപ്പെടുകയാണ്.

Courtesy: Madhyamam
0 comments:
Post a Comment