ചക്കരക്കല്ലിലെ ബാര്‍അടച്ചുപൂട്ടണം
ആക്ഷന്‍ കമ്മിറ്റി
ആക്ഷന്‍ കമ്മിറ്റി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന ബാര്‍ അടച്ചുപൂട്ടണമെന്ന് ബാര്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗം ആവശ്യപ്പെട്ടു.
കേരള പഞ്ചായത്തീരാജ് 232ാം ആക്ടനുസരിച്ച് നിയമനടപടി കൈക്കൊള്ളണമെന്ന് ഫാ. തോമസ് തൈത്തോട്ടം ഉദ്ഘാടനപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ ഉള്‍ക്കൊള്ളുന്ന ചെമ്പിലോട് പഞ്ചായത്തിന്റെ അനുവാദമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ചക്കരക്കല്ലില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ കേരളമോചന യാത്രാസമയത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.
കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുഹമ്മദലി ഹാജി (മുസ്ലിംലീഗ്), സി.പി. സലീം (കെ.എന്‍.എം), സി.എച്ച്. മുസ്തഫ (ജമാഅത്തെ ഇസ്ലാമി), സി. കാര്‍ത്യായനി ടീച്ചര്‍ (മദ്യനിരോധന സമിതി), തെക്കീബസാര്‍ മദ്യഷാപ്പ് സമരനായിക ശശികല, ഇ. അബ്ദുസ്സലാം, ടി.പി.ആര്‍. നാഥ് (സര്‍വോദയ സംഘം), സി.സി. മാമു ഹാജി, പട്ടന്‍ ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ദിനു മൊട്ടമ്മല്‍ സ്വാഗതവും കെ.പി. മുത്തലിബ് നന്ദിയും പറഞ്ഞു.രാവിലെ നടന്ന വാഹനജാഥ ഏച്ചൂരില്‍നിന്നാരംഭിച്ച് ചക്കരക്കല്ലില്‍ സമാപിച്ചു. ടി. ചന്ദ്രന്‍, രഘു മാസ്റ്റര്‍, ദിനു മൊട്ടമ്മല്‍, കെ.കെ. ഫിറോസ്, പി.സി. അഹമ്മദ്, കെ.പി. മുത്തലിബ്, സി.സി. മാമു ഹാജി, കെ.വി. അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Courtesy:madhyamam
0 comments:
Post a Comment