ബാറിനെതിരെ പ്രതിഷേധ പ്രകടനവും
പൊതുയോഗവും സംഘടിപ്പിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ബാറിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗവും സംഘടിപ്പിച്ചു
ചക്കരക്കല്ലിലെയും പരിസരപ്രദേശങ്ങളിലെയും സമാധാനം തകര്‍ക്കുന്ന ബാര്‍ അടച്ചുപൂട്ടുക, അധികൃതരുടെ നിസ്സംഗത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.
ബാര്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് മൌവ്വഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരായ ഫാ. തോമസ് തൈത്തോട്ടം, യു.പി. സിദ്ദീഖ് മാസ്റ്റര്‍, അഡ്വ. അഹമ്മദ് മാണിയൂര്‍, ടി.പി.ആര്‍. നാഥ്, എ.ടി. സമീറ, എ. സക്കീന ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടൌണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഫാ. തോമസ് തൈത്തോട്ടം, ഹസീന മുഹമ്മദലി, കാര്‍ത്യായനി ടീച്ചര്‍, സി.ടി. ഷഫീഖ്, താഹിര്‍, കെ.കെ. ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈകീട്ട് നടന്ന പൊതുയോഗം ഫാ. തോമസ് ഉദ്ഘാടനം ചെയ്തു. കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. ടി.പി.ആര്‍. നാഥ്, സി.എച്ച്. മുഹമ്മദലി ഹാജി, അഡ്വ. അഹമ്മദ് മാണിയൂര്‍, ഫയിലുറഹ്മാന്‍, എം. രമേശന്‍, ആശാ ഹരി, ദിനു മൊട്ടമ്മല്‍, അബ്ദുല്‍ ഖാദര്‍ സലഫി, കെ.കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. മുത്തലിബ് നന്ദി പറഞ്ഞു.



0 comments:
Post a Comment