ചേലോറ മാലിന്യ പ്രശ്നം:
നാട്ടുകാര്‍ മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ച് നടത്തി

കണ്ണൂര്‍: ചേലോറ നിവാസികള്‍ മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ദുര്‍ഗന്ധം സഹിച്ച് മടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറിലധികം പേര്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ചിന് അനുഭാവം പ്രകടിപ്പിച്ച് സോളിഡാരിറ്റിയും പ്രകടനത്തില്‍ അണിനിരന്നു.
കണ്ണൂര്‍ നഗരത്തിന്റെ മാലിന്യ നിക്ഷേപകേന്ദ്രം ചേലോറയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ദിവസം മാലിന്യവണ്ടി തടഞ്ഞ സമരക്കാരും ജനപ്രതിനിധികളുമായ കെ. കമലാക്ഷി, ബിന്ദു ജയരാജ് എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുമാണ് മാര്‍ച്ച് നടത്തിയത്. മാലിന്യനിക്ഷേപ കേന്ദ്രം മാറ്റുന്നതുവരെ സമരം തുടരുമെന്നും ഇനിയൊരിക്കലും മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.
നഗരം ചുറ്റിയെത്തിയ മാര്‍ച്ച് നഗരസഭയുടെ ഗേറ്റുകളില്‍ എസ്.ഐ മൊയ്തുവിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. അടച്ച ഗേറ്റിനുമുന്നില്‍ നടന്ന യോഗം ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ചാലോടന്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു.
പ്രമോദ് താപ്പള്ളി (ഡി.വൈ.എഫ്.ഐ), കെ.പി. അബൂബക്കര്‍, (മുസ്ലിംലീഗ്), കെ.എം. മഖ്ബൂല്‍ (സോളിഡാരിറ്റി), എം. മോഹനന്‍( സി.പി.ഐ), ജി. രാജേന്ദ്രന്‍ (ജനതാദള്‍), ശംസുദ്ദീന്‍ മൌലവി (എസ്.ഡി.പി.ഐ), എം.കെ. ജയരാജ് (എസ്.യു.സി.ഐ), എം. ഗീതാനന്ദന്‍ (ആദിവാസി ഗോത്രമഹാസഭ), യു.കെ. അഭിലാഷ് (ജനകീയ പ്രതിരോധ വേദി), അഡ്വ. മനോജ്കുമാര്‍ (ഫോര്‍വേഡ്ബ്ലോക്), രമ്യന്‍ (മാനിഷാദ) എന്നിവര്‍ സംസാരിച്ചു. കെ.കെ. മധുസൂദനന്‍ സ്വാഗതം പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനമായി മാര്‍ച്ചില്‍ അണിചേര്‍ന്നത്. കെ.എം. മഖ്ബൂല്‍, കെ.കെ. ഫൈസല്‍, കെ.കെ. സുഹൈര്‍, കെ.കെ. ഫിറോസ്, എന്‍.വി. താഹിര്‍, സി.ടി. ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.മാലിന്യം നീക്കാനാവാത്തതിനാല്‍ മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് വാഹനങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. പരിസരത്തെങ്ങും അസഹ്യമായ ദുര്‍ഗന്ധവും വ്യാപിച്ചു.

01-03-2011
0 comments:
Post a Comment