ജി.ഐ.ഒ നയ വിശദീകരണ യോഗം
കണ്ണൂര്‍: ജി.ഐ.ഒ കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നയവിശദീകരണ യോഗം സംഘടിപ്പിച്ചു.
കൌസര്‍ കോംപ്ലക്സില്‍ നടന്ന യോഗം ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്തു. ഉള്‍ക്കാഴ്ചയുള്ള പെണ്‍കൂട്ടായ്മയാണ് സമൂഹത്തിനാവശ്യമെന്ന് സൌദ പടന്ന പറഞ്ഞു.
ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. ശാന്തപുരം അല്‍ജാമിഅ ഇസ്ലാമിയയില്‍നിന്ന് ഇസ്ലാമിക് ബാങ്കിങ്ങില്‍ ഒന്നാംറാങ്ക് നേടിയ സി.വി. റന്‍സിലക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി എം. ഖദീജ നയവിശദീകരണം നടത്തി. കെ.കെ. നാജിയ സ്വാഗതവും കെ.കെ. നസ്രീന നന്ദിയും പറഞ്ഞു.
ശാന്തപുരം അല്‍ജാമിഅ ഇസ്ലാമിയയില്‍നിന്ന് ഇസ്ലാമിക് ബാങ്കിങ്ങില്‍ ഒന്നാംറാങ്ക് നേടിയ സി.വി. റന്‍സിലക്ക് ഉപഹാരം സമ്മാനിക്കുന്നു
0 comments:
Post a Comment