'പുതിയ കേരളം വികസനഫോറം'
വെള്ളിയാഴ്ച തുടങ്ങും
വെള്ളിയാഴ്ച തുടങ്ങും
കേരള വികസനവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'പുതിയ കേരളം വികസനഫോറം' ത്രിദിന സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11 ന് രാവിലെ 9.30 ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും 'ഇന്ത്യന്‍ എക്സ്പ്രസ്' മുന്‍ ഡെവലപ്മെന്റ് എഡിറ്ററുമായ ഡോ. ദേവീന്ദര്‍ ശര്‍മ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സച്ചാര്‍ കമ്മിറ്റി സെക്രട്ടറി അബൂസാലിഹ് ശരീഫ്, ടി.കെ. അബ്ദുല്ല, ക്ലോഡ് അല്‍വാരിസ്, വി.എം.സുധീരന്‍, എം.കെ. മുഹമ്മദലി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍, പി.ഐ. നൌഷാദ്, ശബീന ശര്‍ഖി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
11 ന് വൈകുന്നേരം 6.30 ന് നടക്കുന്ന മാധ്യമസംവാദം എം.ഡി. നാലപ്പാട് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ കെ.എം. റോയ്, എം.ജി. രാധാകൃഷ്ണന്‍, ഒ. അബ്ദുറഹ്മാന്‍, ജോണി ലൂക്കോസ്, എം.വി. നികേഷ് കുമാര്‍, ഭാസുരേന്ദ്ര ബാബു, വി.എം. ഇബ്രാഹിം, എന്‍.പി. ചെക്കുട്ടി എന്നിവര്‍ പങ്കെടുക്കും. ഗായകന്‍ വി.ടി. മുരളി 'ഭാവഗീതം' സംഗീത പരിപാടി അവതരിപ്പിക്കും.
ശനിയാഴ്ച നടക്കുന്ന 'പുതിയ കേരളം പുതിയ സമീപനം' സംവാദത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ജി. കാര്‍ത്തികേയന്‍, കെ.ആര്‍. മീര, കെ.ഇ.എന്‍, കെ.പി. രാമനുണ്ണി, കമല്‍, ഫാ. പോള്‍ തേലക്കാട്, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ജെ. രഘു, ജി. ശങ്കര്‍, കൂട്ടില്‍ മുഹമ്മദലി, കെ.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് എറണാകുളം ലിറ്റില്‍ തിയറ്റേഴ്സിന്റെ ലഘുനാടകങ്ങള്‍ അരങ്ങേറും.
അന്താരാഷ്ട്ര സ്റ്റേഡിയം നഗരിയില്‍ ഒരുക്കിയ 'അകക്കണ്ണ്' പ്രദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിക്കും. കേരളത്തിലെ നൂറിലധികം സമരമേഖലകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനപക്ഷ വികസന സമ്മേളനത്തോടെ ഫോറം സമാപിക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ജനപക്ഷ വികസന സമ്മേളനം പ്രമുഖ നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. മെയിന്‍ സ്ട്രീം വീക്ക്ലി എഡിറ്റര്‍ സുമിത് ചക്രവര്‍ത്തി, തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് ഖേതന്‍, പ്രഫ.കെ.എ. സിദ്ദീഖ് ഹസന്‍, ടി.ടി. ശ്രീകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാറാ ജോസഫ്, സി.ആര്‍. നീലകണ്ഠന്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബി.ആര്‍.പി. ഭാസ്കര്‍, പി. മുജീബ് റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.എ. ശഫീഖ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ജനകീയ സമര പോരാളികളെ ആദരിക്കും. വികസന ഫോറത്തിന്റെ മൂന്ന് ദിനങ്ങളിലും പ്രതിനിധികളായി പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ടൌണ്‍ ഹാളില്‍ താല്‍ക്കാലിക രജിസ്ട്രേഷന് സൌകര്യം ഉണ്ടായിരിക്കും.
മൂന്ന് ദിവസങ്ങളിലായി ഊര്‍ജം, മാനവിക വികസനം, ഗതാഗതം, വ്യവസായം, വിദ്യാഭ്യാസം, കേരള വികസനം^ ഒരു സാമൂഹിക സാംസ്കാരിക വിശകലനം, മലബാര്‍ പിന്നാക്കാവസ്ഥ, ആരോഗ്യം, പ്രവാസവും കേരള വികസനവും, സംവരണം, മാലിന്യസംസ്കരണം, ഭൂമി, ധനകാര്യം, കാര്‍ഷികവികസനം, ജനകീയ സമരങ്ങളും കേരള വികസനവും തുടങ്ങി 15 സെഷനുകളില്‍ നൂറ്റമ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍, ടി.ടി. ശ്രീകുമാര്‍, കെ.എന്‍. ഹരിലാല്‍, കെ.കെ. കൊച്ച്, വടക്കേടത്ത് പത്മനാഭന്‍, ഡോ. എം. ഉസ്മാന്‍, ടി.പി.എം. ഇബ്രാഹിംഖാന്‍, വി.എസ്. വിജയന്‍, ഡോ. യാസീന്‍ അശ്റഫ്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. വി.പി. ഗംഗാധരന്‍, കെ. അരവിന്ദാക്ഷന്‍, ജോര്‍ജ് മത്തായി തരകന്‍, കെ.കെ. ബാബുരാജ്, എം.ആര്‍. സുധേഷ്, ഡോ. അഹമ്മദ് ബാവപ്പ, വി.കെ. ഹംസ അബ്ബാസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, വികസന ഫോറം കണ്‍വീനര്‍ കളത്തില്‍ ഫാറൂഖ്, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഹാഷിം എന്നിവര്‍ പങ്കെടുത്തു.
Courtesy:Madhyamam

0 comments:
Post a Comment