പ്രിയ സുഹൃത്തെ,ക്ഷേമം നേരുന്നു
- കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെയെങ്കിലും ഈ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും യാതൊരു നടപടിയും കൈകൊണ്ടില്ല.
- പുതിയ തൊഴില്‍ മേഖലയോ ഉല്‍പാദനപരമായ വ്യവസായ യുണിറ്റോ തുടങ്ങിയിട്ടില്ല.
- അങ്കണവാടി കെട്ടിടം പണിപൂര്‍ത്തിയാക്കാനായില്ല.
- വീടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള ഫണ്ട് നമ്മുടെ വാര്‍ഡിന് പൂര്‍ണ്ണമായും ലഭ്യമാക്കിയില്ല.
- രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായില്ല.
- നാടാകെ പുതിയ റോഡും താറിങ്ങും നടക്കുമ്പോള്‍ ഈ വാര്‍ഡ് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.
- ഭവന നിര്‍മ്മാണ മേഖലയില്‍ രാഷ്ട്രീയ അതിപ്രസരംമൂലം അര്‍ഹരായ നിരവധിപേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ സാധിച്ചില്ല.
- മായന്‍മുക്ക് - മുണ്ടേരി ഗവ:ഹൈസ്കൂള്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല.
- കാഞ്ഞിരോട് കരക്കാട് - പാരച്ചി റോഡ് നിര്‍മ്മാണം തുടങ്ങിയില്ല.
- തെരുവുവിളക്കുകളുടെ എണ്ണം പരിമിതം; ഉള്ളതില്‍ മിക്കതും കണ്ണുതുറക്കാറുമില്ല.
- കുടുംബശ്രീ പ്രവര്‍ത്തനം നിര്‍ജ്ജീവമായി
- അവശതയനുഭവിക്കുന്നവര്‍ക്കുള്ള വിവിധ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും അര്‍ഹരാ യവര്‍ക്കുപോലും നല്‍കാനായില്ല.
- ജനകീയാസൂത്രണ പദ്ധതി തെരഞ്ഞെടുപ്പിലും വിഭവ വിതരണത്തിലും സുതാര്യത നഷ്ടപ്പെട്ടു.
- പാടശേഖര സമിതി പ്രവര്‍ത്തനം നിശ്ചലമായി.
- വനിതകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയില്ല.
- മാലിന്യ നിര്‍മ്മാര്‍ജനത്തിന് നടപടി കൈക്കൊണ്ടില്ല.
- ഇ.എം.എസ് ഭവന പദ്ധതിയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല.
- എം.എല്‍.എ, എം.പി ഫണ്ടുകളില്‍ നിന്നും നമ്മുടെ വാര്‍ഡ് പൂര്‍ണ്ണമായും തഴയപ്പെട്ടു.
അഭിവാദനങ്ങളോടെ,
ആഷിഖ് കെ.എം.
മുണ്ടേരി പഞ്ചായത്ത് 7-th വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി





