കുടുക്കിമൊട്ട ടൌണില്‍
അര്‍ധരാത്രി ഗുണ്ടാവിളയാട്ടം
അര്‍ധരാത്രി ഗുണ്ടാവിളയാട്ടം
കുടുക്കിമൊട്ട: കുടുക്കിമൊട്ട ടൌണില്‍ അര്‍ധരാത്രി ഗുണ്ടാവിളയാട്ടം. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് ടൌണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചക്കരക്കല്‍ പൊലീസ് കുടുക്കിമൊട്ടയും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആരെയും പിടികൂടാനായില്ല. പൊതുവേ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ഗുണ്ടാവിളയാട്ടത്തോടെ ജനങ്ങള്‍ ഭീതിയിലാണ്.
കുടിക്കിമൊട്ട ടൌണിലെ അനധികൃത മദ്യവില്‍പന തടയണമെന്നും സാമൂഹ്യ വിരുദ്ധശല്യം അമര്‍ച്ച ചെയ്യണമെന്നും സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സാമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അധികാരികളും പൊലീസും ജാഗ്രത പാലിക്കണമെന്ന് മുണ്ടേരി പഞ്ചായത്ത് ജനകീയ വികസന സമിതി ചെയര്‍മാന്‍ ടി. അഹമ്മദ് മാസ്റ്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
19.09.2010

0 comments:
Post a Comment