BLOOD GROUP LIST

Friday, December 17, 2010

CPM-POPULAR FRONT സംഘര്‍ഷം: പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമം

കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വീട്ടുപറമ്പില്‍ കണ്ടെത്തിയ അജ്ഞാത ബാഗ്
സി.പി.എം - പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം:
പ്രതികളെ ഓടിച്ചുപിടിക്കാന്‍ ശ്രമം

കാഞ്ഞിരോട്: കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ പൊലീസ് ഓടുന്നതുകണ്ട് പ്രദേശവാസികള്‍ അമ്പരന്നു. കാഞ്ഞിരോട് മീത്തല്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രതികളെ തിരഞ്ഞ് മഫ്ടി വേഷത്തില്‍ എത്തിയ പൊലീസിനെ കണ്ട പ്രതികള്‍ ഓടിമറയാന്‍ ശ്രമിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നോടിയ പൊലീസുകാരെ കണ്ട് നാട്ടുകാര്‍ അമ്പരപ്പോടെ അവര്‍ക്കു പിന്നാലെ ഓടി. പൊലീസാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ പിന്മാറി. ഇതിനിടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന പഞ്ചായത്തുതല കേരളോത്സവത്തോടനുബന്ധിച്ച് സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്പതോളം പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രതികളെ തേടിയാണ് കാഞ്ഞിരോട്ടും പരിസരപ്രദേശത്തും പൊലീസ് തിരച്ചില്‍ നടത്തിയത്.
അതേസമയം, പരിസരത്തെ ഒരു വീട്ടുപറമ്പില്‍ അജ്ഞാത ബാഗ് കണ്ടെത്തിയത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിച്ചു. വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചക്കരക്കല്ല് പൊലീസ് ബാഗ് പരിശോധിച്ചെങ്കിലും പഴകിയ വസ്ത്രങ്ങളും ഒരു എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും മാത്രമാണ് കണ്ടെത്താനായത്.
16-12-2010/Madhyamam

0 comments:

Post a Comment