കേരളോത്സവത്തിനിടെ സംഘര്‍ഷം;
50 പേര്‍ക്കെതിരെ കേസ്
മുണ്ടേരി പഞ്ചായത്ത് കേരളോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരെ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ കണ്ണോത്ത് റിജിത്ത്, റിഗേഷ്, ബിജു, ഗിരീശന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷമീര്‍ മുണ്ടേരി, ഷിഖില്‍ കമാല്‍പീടിക, ഷഫീഖ് മീത്തലെപള്ളി, അലി മീത്തലെപള്ളി, നവാസ് പുറവൂര്‍, റമീസ് മായന്‍മുക്ക്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ടി.വി. അബ്ദുല്‍ ഖാദര്‍, ശരീഫ്, ഹാരിസ്, ഇസ്മാഈല്‍ എന്നിവരെ മര്‍ദിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ അശോകന്‍, സനീഷ്, ബിജു, സുജിത്ത്, സൂരജ്, സനീഷ്, ജിഷിന്‍, പ്രജീഷ്, രതീശന്‍, കണ്ടാലറിയാവുന്ന മറ്റു 30 പേര്‍ എന്നിവര്‍ക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്.ശനിയാഴ്ച വൈകുന്നേരം മുണ്ടേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ ഫുട്ബാള്‍ സെമിഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് എസ്.ഡി.പി.ഐ^സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.50 പേര്‍ക്കെതിരെ കേസ്
തലമുണ്ട എ.കെ.ജി ക്ലബും മായന്‍മുക്ക് ബ്രദേഴ്സ് ക്ലബും തമ്മിലായിരുന്നു മത്സരം. ടീമുകളെ അനുകൂലിച്ച് കാണികളില്‍നിന്ന് ഇരുസംഘങ്ങള്‍ അണിനിരക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംഘര്‍ഷത്തെത്തുടര്‍ന്ന് ഫുട്ബാള്‍ മത്സരം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച കലാമത്സരങ്ങള്‍ നടന്നു.
0 comments:
Post a Comment