BLOOD GROUP LIST

Friday, September 30, 2011

SOLIDARITY KANNUR

 
 എന്‍ഡോസള്‍ഫാന്‍ നിരോധം:
ആഹ്ലാദ പ്രകടനം നടത്തി
കൂത്തുപറമ്പ്: എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് ഏര്‍പ്പെടുത്തിയ നിരോധം തുടരുമെന്ന സുപ്രീം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് പറഞ്ഞു. സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി കൂത്തുപറമ്പ് ടൌണില്‍  സംഘടിപ്പിച്ച ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് അസ്ലം സംസാരിച്ചു. ഏരിയാ പ്രസിഡന്റ് പി.സി. അനസ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഏരിയാ വൈസ് പ്രസിഡന്റ് അനൂപ്കുമാര്‍, സെക്രട്ടറി സുബൈര്‍, ജില്ലാസമിതി അംഗങ്ങളായ എന്‍.വി. താഹിര്‍, പി.എ. സഈദ്, പി. ശിഹാബുദ്ദീന്‍, നൌഷാദ് മേത്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തലശേãരി: സോളിഡാരിറ്റി തലശേãരി ഏരിയാ കമ്മിറ്റി നടത്തിയ ആഹ്ലാദപ്രകടനത്തിന് ജില്ലാ സെക്രട്ടറി അജ്മല്‍, കെ.എം. അശ്ഫാഖ്, കെ. നിയാസ്, ഏരിയാ സെക്രട്ടറി സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: പാനൂര്‍ ടൌണില്‍ സോളിഡാരിറ്റി പാനൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനത്തിന് ഏരിയാ പ്രസിഡന്റ് പി. ശിഹാബുദ്ദീന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മനാഫ്, ഒ.ടി. നാസര്‍, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.
പെരിങ്ങത്തൂര്‍: സോളിഡാരിറ്റി പെരിങ്ങത്തൂര്‍ യൂനിറ്റ് സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിന് പ്രസിഡന്റ് സവാദ് റഹ്മാന്‍, സെക്രട്ടറി ജാനിഫ് മുസ്തഫ, ഫിര്‍ദൌസ്, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.

0 comments:

Post a Comment