ജമാഅത്തെ ഇസ്ലാമി ഗോണികുപ്പ ഹല്‍ഖ സംഘടിപ്പിച്ച ഈദ്മീറ്റ് ശാന്തമല്ലികാര്‍ജുന സ്വാമി ഉദ്ഘാടനം ചെയ്യുന്നു
ഈദ്മീറ്റ് സംഘടിപ്പിച്ചു
ഗോണികുപ്പ: ജമാഅത്തെ ഇസ്ലാമി ഗോണികുപ്പ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഈദ്മീറ്റ് സംഘടിപ്പിച്ചു. അരമേരി കളഞ്ചേരി മഠത്തിലെ ശാന്തമല്ലികാര്‍ജുന സ്വാമി ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ താരതമ്യപഠനം ഇന്നത്തെ ആവശ്യകതയാണെന്നും ആഘോഷങ്ങളുടെ സാമൂഹികവശങ്ങള്‍ മനുഷ്യനന്മക്ക് ഉതകുന്നതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മംഗലാപുരം ശാന്തിപ്രകാശന മാനേജറും ജമാഅത്തെ ഇസ്ലാമി കര്‍ണാടക ഹല്‍ഖാ ജോ. സെക്രട്ടറിയുമായ എം.എച്ച്. മുഹമ്മദ്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കാവേരി ഡിഗ്രി കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ബിദ്ദപ്പ, ഡോ. സമീര്‍ ചട്ഖാന്‍, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. റഫി ചട്ഖാന്‍ സ്വാഗതം പറഞ്ഞു. തന്‍സീര്‍ ഖിറാഅത്ത് നടത്തി.
0 comments:
Post a Comment