'റോഡ് അറ്റകുറ്റപ്പണി ജനങ്ങളുടെ
കണ്ണില്‍ പൊടിയിടാനുള്ളതാകരുത്'
കണ്ണില്‍ പൊടിയിടാനുള്ളതാകരുത്'
തലശേãരി: നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ ഉപരി കുറ്റമറ്റ നിലയില്‍ പണി നടത്തുക എന്നതായിരിക്കണമെന്ന് സോളിഡാരിറ്റി തലശേãരി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി അഭിപ്രായപ്പെട്ടു. നഗരസഭയുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് നഗരസഭയുടെ പ്രതീകാത്മക ജഡം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ റോഡിലെ കുഴിയില്‍ സംസ്കരിച്ച് നടത്തിയ അനുശോചന യോഗം ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍ ഉദ്ഘാടനം ചെയ്തു. സി.ടി. ഫൈസല്‍, വി.കെ. സെയ്ദ്, പി.എ. സെഹീദ് എന്നിവര്‍ സംസാരിച്ചു.
നഗരസഭാ കാര്യാലയത്തിനുമുനില്‍നിന്നാരംഭിച്ച പ്രകടനം പുതിയ ബസ്്സ്റ്റാന്‍ഡ് ചുറ്റി പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. കെ.എം. അഷ്ഫാഖ്, കെ. ഷുഹൈബ്, റഹീസ്, ഷാനിസ് മുഹമ്മദ്, കോമത്ത് സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.
നഗരസഭാ കാര്യാലയത്തിനുമുനില്‍നിന്നാരംഭിച്ച പ്രകടനം പുതിയ ബസ്്സ്റ്റാന്‍ഡ് ചുറ്റി പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. കെ.എം. അഷ്ഫാഖ്, കെ. ഷുഹൈബ്, റഹീസ്, ഷാനിസ് മുഹമ്മദ്, കോമത്ത് സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment