ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം വി.കെ. അലി ഉദ്ഘാടനം ചെയ്യുന്നു
'ജീര്‍ണത ബാധിച്ച സമൂഹസൃഷ്ടിക്ക് കാരണം
ദൈവിക വ്യവസ്ഥയുടെ നിരാകരണം'
ദൈവിക വ്യവസ്ഥയുടെ നിരാകരണം'
കണ്ണൂര്‍: ദൈവിക വ്യവസ്ഥയുടെ നിരാകരണം ലോകത്ത് ജീര്‍ണത ബാധിച്ച സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം വി.കെ. അലി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍, മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ മുഴുവന്‍ ജീവിതത്തെയും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനമാണ് ഇസ്ലാമിക പ്രസ്ഥാനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.സി. മുനീര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബഷീര്‍ കളത്തില്‍ സമാപന പ്രസംഗം നടത്തി. ഹനീഫ മാസ്റ്റര്‍ സ്വാഗതവും അഹമ്മദ് നിസാര്‍ നന്ദിയും പറഞ്ഞു.

0 comments:
Post a Comment