മുണ്ടേരി കച്ചേരിപ്പറമ്പ് സംഘര്‍ഷം:
32 പേര്‍ക്കെതിരെ കേസ്
32 പേര്‍ക്കെതിരെ കേസ്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുണ്ടേരി കച്ചേരിപ്പറമ്പിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 32 പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. യു.ഡി.എഫ് പ്രവര്‍ത്തകരായ പുതുക്കുടി വളപ്പില്‍ സി.വി. മുഹമ്മദ് റാസിഖ്, ഷബീര്‍ എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ രഗിന്‍, കോമത്ത് ദിപിന്‍, വിപിന്‍, അനൂപ്, കൈപ്പക്കയില്‍ റിജേഷ് തുടങ്ങി 25 പേര്‍ക്കെതിരെയും സി.പി.എം പ്രവര്‍ത്തകരായ പുതിയാണ്ടി സതീശന്‍, മാതാവ് നാരായണി എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
25-10-2010
25-10-2010
0 comments:
Post a Comment