BLOOD GROUP LIST

Saturday, October 16, 2010

അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍


അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞിരോട്: മദ്റസയുടെ വരാന്തയില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം മദ്റസയുടെ വരാന്തയിലെ കഴുക്കോലില്‍ തൂങ്ങിയാണ് മരിച്ചത്.
ബംഗാള്‍ സ്വദേശിയാണെന്ന് സംശയമുണ്ട്. മൃതദേഹത്തില്‍നിന്ന് ലഭിച്ച കടലാസില്‍ ജഗദീഷ് വര്‍മ എന്ന് കാണുന്നുണ്ട്. ചക്കരക്കല്ല് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
15-10-2010

0 comments:

Post a Comment