ജനകീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ
തെരഞ്ഞെടുപ്പ് -ജമാഅത്തെ ഇസ്ലാമി
തദ്ദേശസ്ഥാപനങ്ങളെ സങ്കുചിത കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കി വികസനോന്മുഖ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിനുവേണ്ടി പ്രാദേശികമായ ജനകീയസംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രാദേശികമായ ജനകീയ സംഘടനകള്‍ രൂപം കൊള്ളുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. പരമ്പരാഗതമായ മുന്നണികള്‍ക്കതീതമായി ജനങ്ങളെ സംഘടിപ്പിക്കാനും ശക്തമായ മത്സരം കാഴ്ചവെക്കാനും ഈ സംഘങ്ങള്‍ക്ക് കഴിഞ്ഞതായി പ്രസ്താവനയില്‍ പറഞ്ഞു. ഏഴ് പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയം വരിച്ച ജനകീയ മുന്നണികള്‍ ആറ് മുന്‍സിപ്പല്‍ വാര്‍ഡുകളിലും 73 പഞ്ചായത്ത് വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തെത്തി. പല സീറ്റുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് വിജയം കൈവിട്ടു പോയത്. തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് ഫാക്ടറി മലിനീകരണവിരുദ്ധ സമര സമിതി രണ്ട് സീറ്റുകളില്‍ വിജയിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിജയ സാധ്യതയുള്ള പല വാര്‍ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തു കളിച്ചതായി ഹമീദ് കുറ്റപ്പെടുത്തി.
വോട്ടിംഗ് നില പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. പണവും മദ്യവും കള്ളവോട്ടും നിര്‍ബാധം ഒഴുകിയ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മുന്നണി ഘടനക്കെതിരെ കരുത്തുറ്റ മത്സരം കാഴ്ചവെക്കാനും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക ജനകീയ സംഘങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞ ജനകീയരാഷ്ട്രീയത്തെ കൂടുതല്‍ വിപുലപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്^ അദ്ദേഹം പറഞ്ഞു.
ജനകീയ സംഘടനകളുടെ രൂപവത്കരണത്തിലും തെരഞ്ഞെടുപ്പിലും സജീവമായി പങ്കുകൊണ്ട സംഘടനാബന്ധുക്കളെയും പരിസ്ഥിതി^ മനുഷ്യാവകാശ^സാംസ്കാരിക പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു
28-10-2010
0 comments:
Post a Comment