തെരഞ്ഞെടുപ്പ് ഫലം ഇടതു നിലപാടുകള്‍ക്കേറ്റ തിരിച്ചടി
-ജമാഅത്തെ ഇസ്ലാമി
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: നാലര വര്‍ഷം പിന്നിട്ട സംസ്ഥാന ഭരണത്തില്‍ മതന്യൂനപക്ഷത്തോടുള്ള നിലപാടുകള്‍ ഇടതുമുന്നണിക്കെതിരെയുള്ള വികാരമായി മാറുകയായിരുന്നു. നിര്‍ണായകമായ വിഷയങ്ങളിലെന്നും നിലപാടില്ലാത്ത യു.ഡി.എഫിന്റെ വിജയം രാഷ്ട്രീയ വിജയമല്ലെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വികസന മുന്നണി മത്സരിച്ച വാര്‍ഡുകളിലെ വോട്ടിങ് നില പരിശോധിച്ചാല്‍ ജില്ലയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ജനകീയ കൂട്ടായ്മകള്‍ക്ക് സാധിച്ചത് ഇരുമുന്നണികള്‍ക്കും ശക്തമായ മുന്നറിയിപ്പാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മാട്ടൂല്‍, മാടായി, ഇരിക്കൂര്‍ പഞ്ചായത്തുകളില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ അഴിഞ്ഞാട്ടവും അക്രമസംഭവങ്ങളും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി സി. അബ്ദുന്നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ. അബ്ദുല്‍ ജബ്ബാര്‍, കെ.പി. അബ്ദുല്‍ അസീസ്, എസ്.എ.പി. അബ്ദുല്‍സലാം, എം.കെ. അബൂബക്കര്‍, ഹനീഫ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
30-10-2010
0 comments:
Post a Comment