BLOOD GROUP LIST

Tuesday, October 19, 2010

MP KHALID 20 th Ward


ബഹുമാനപ്പെട്ട വോട്ടര്‍മാരെ,

ക്ഷേമം നേരുന്നു. നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ വരുന്ന ഒക്ടോബര്‍ 23ന് നടക്കുന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് 20 ാം വാര്‍ഡില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാണെന്ന കാര്യം ഇതിനകം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലൊ.?
മുണ്ടേരി പഞ്ചായത്തില്‍ വികസനകാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ് കാനച്ചേരി .കക്ഷിരാഷ്ട്രിയത്തിന്റെ അതിപ്രസരവും, വര്‍ഷങ്ങളായി ഒരു കക്ഷി തന്നെ സ്ഥിരമായി തിരഞ്ഞെടുക്കപ്പെടുന്നതുമായിരിക്കാം ഇതിന്റെ കാരണം ,എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.വാര്‍ഡിന് വേണ്ടി ഒന്നു ചെയ്തില്ലെങ്കിലും , തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷത്തോടെ നമ്മള്‍ വിജയിക്കുമല്ലോ . എന്ന ഭാവം,കാര്യമായി നാട്ടിന് വേണ്ടി ഒന്നും ചെയ്യാതിരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നുണ്ടാകാം...... ഈ ഒരു മനോഭാവത്തെ ഈ തെരഞ്ഞെടുപ്പോടെ, ഇവിടത്തെ വോട്ടര്‍മാര്‍ തിരുത്തുവാന്‍ പോകുന്നുവെന്നാണ് , വാര്‍ഡിലെ ജനങ്ങളെ നേരില്‍ കണ്ടപ്പോള്‍ എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.
നമ്മുടെ സമീപപ്രദേശങ്ങളിലുള്ള വാര്‍ഡുകളിലും , പഞ്ചായത്തുകളിലും ഒന്ന് ശ്രദ്ധിച്ചാല്‍ മിക്കവാറും, ഇടവഴികള്‍ വരെ,താര്‍ചെയ്തും തെരുവ്വിളക്കുകള്‍ സ്ഥാപിച്ചും അത്യാവശ്യം,സൌകര്യമുള്ളതായി നമ്മുക്ക് കാണാം. പക്ഷെ നമ്മുടെ നാട്ടില്‍ പല രംഗത്തും, വികസനമെത്താതെ, വര്‍ഷങ്ങളായി ജനങ്ങളുടെ മുറവിളികള്‍ മാത്രം ബാക്കിയാവുന്ന, പരിതാപകരമായ ഒരവസ്ഥയില്‍ നിന്നാണ് , ഇങ്ങനെ ഒരു മത്സരത്തിന് എന്നെ പ്രേരിപ്പിച്ചത് . പഞ്ചായത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശം എന്ന് മേല്‍ സുചിപ്പിച്ചതിനെ ശരിവെക്കുന്ന, നമ്മുടെ നാടിന്റെ ഏതാനും ചില പ്രശ്നങ്ങള്‍ ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ വെക്കുന്നു.
  • കാനച്ചേരി - പറക്കോട്ട് റോഡ് , നിങ്ങള്‍ക്കറിയാം 10 വര്‍ഷത്തിലധികമായി പണിപൂര്‍ത്തിയാക്കാതെ ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥ.
  • ഇടയില്‍ പീടികയില്‍ നിന്നും കല്ലില്‍ ഭാഗത്തേക്ക് വഴി നടക്കാന്‍ സാധ്യമാകുന്നില്ല .വീട്ട് മുറ്റങ്ങള്‍ക്ക് മുന്നിലൂടെയും , ചളിചവിട്ടിയും , നടന്ന് പോകുന്ന നൂറ് കണക്കിനാളുകള്‍ - ഈ ഭാഗത്തേക്ക് ഒരു നടപ്പാത നിര്‍മ്മാണം , എന്റെ പരിഗണനയിലുള്ള പ്രധാനപ്പെട്ട വിഷയമാണ്.
  • കാനച്ചേരി മദ്രസ- സിദ്ധിഖ് പള്ളി റോഡ് ,സഞ്ചാരയോഗ്യമല്ല- പൊട്ടിപിളര്‍ന്ന് നാശമായി കിടക്കുന്നു.
  • കാനച്ചേരി- കുലോത്തിന്റവിട റോഡ് , വളരെ ശോചനീയമായ അവസ്ഥ- വഴി നടക്കാന്‍ പോലും സാധ്യമല്ല
  • ഖുബൈബ് പള്ളിക്കരിക്കിലുള്ള കനാല്‍ റോഡ് ഇത് വരെയായി താര്‍ ചെയ്യാന്‍ പരിഗണിച്ചിട്ടില്ല.
  • ഇടവഴികളും , ഉള്‍വഴികളും , കുന്നുകളും , താഴ്വാരങ്ങളും, നിറഞ്ഞ് നില്‍ക്കുന്ന നമ്മുടെ പ്രദേശത്ത് തെരുവ് വിളക്കുകളുടെ കാര്യം മഹാകഷ്ടം , അത്യാവശ്യമായിടത്ത് തെരുവ് വിളക്കുകള്‍ ഇല്ല, ഉള്ളവ ക്യത്യമായി പ്രവര്‍ത്തിക്കുന്നില്ല.
  • നമ്മുടെ പ്രദേശത്ത് ഒരു PHC Sub Centre നിലവിലുണ്ടെങ്കിലും പോളിയോ തുള്ളിമരുന്ന് വിതരണമല്ലാതെ മറ്റൊന്നു ഇവിടെ വച്ച് ക്യത്യമായി നടക്കുന്നില്ല. ഡോക്ടറുടെ സേവനം ലഭ്യമല്ല-അത്യാവശ്യമരുന്ന് വിതരണവും നടക്കുന്നില്ല.
  • കാനച്ചേരി - പറക്കോട്ട്- കല്ലില്‍ ഭാഗത്ത് നിലനില്‍ക്കുന്ന വോള്‍ട്ടേജ് പ്രശ്നം ഇതുവരെയായി പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
  • നമ്മുടെ വാര്‍ഡില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ കല്ലില്‍ ഭാഗത്ത് ഹരിജനങ്ങളടക്കം നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുടിവെള്ളം ക്യത്യമായി ലഭിക്കുന്നില്ല. ഈ പ്രദേശത്ത് വെള്ളവും, വെളിച്ചവും ,വഴിയും ,ക്യത്യമായിട്ടില്ല.
ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ നമ്മുടെ വാര്‍ഡുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. എല്ലാം ഇവിടെ കുറിക്കുവാന്‍ സാധിക്കുകയില്ല. എന്നെ വിജയിപ്പിക്കുകയാണെങ്കില്‍ മേല്‍പ്രശ്നങ്ങള്‍ എല്ലാം ഒറ്റയടിക്ക് പരിഹരിച്ച് കളയാം, എന്ന വ്യാമോഹമോ, വാഗ്ദാനമോ, എനിക്കില്ല. പക്ഷെ ഇത്തരം നാടിന് വേണ്ട പ്രശ്നങ്ങള്‍ ആയിരിക്കും. എന്റെ സജീവ പരിഗണനയിലും ശദ്ധയിലും ഉണ്ടാവുക ,എന്റെ മാത്രം നിങ്ങളോട് വിനയത്തോടെ ഞാന്‍ അറിയിക്കുന്നു.
എന്നെ നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ , ഈ പ്രദേശത്തെ ജനങ്ങളെ മത-ജാതി-കക്ഷി-രാഷ്ട്രിയ- സംഘടനാ- പക്ഷപാതിത്വങ്ങള്‍ക്കതീതമായി , ഒരു പോലെ കാണുവാാനും തികച്ചും സ്വതന്ത്രമായ കാഴ്ചപ്പാടൊടെ , സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്തും വേണ്ടി പ്രത്യേകിച്ചും നിലകൊള്ളുവാനും, യാതൊരുവിധ സ്വാര്‍ത്ഥമോഹങ്ങളോ, സ്വജനപക്ഷപാതിത്വമോ, അനീതിയോ , അഴിമതിയോ, ഇല്ലാത്ത സംശുദ്ധമായൊരു സാമൂഹിക പ്രവര്‍ത്തനം എന്നില്‍ നിന്നും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാമെന്നും നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പു പറയുന്നു.
ആയതിനാല്‍ ഇത്തവണത്തെ നിങ്ങളുടെ ഗ്രാമപഞ്ചായത്തിലേക്കുള്ളഒരു വോട്ട് എന്റെ ചിഹ്നമായ 'കുട' അടയാളത്തില്‍ നല്‍കി -വമ്പിച്ച ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങള്‍ക്കെല്ലാവര്‍ക്കും,ക്ഷേമപൂര്‍ണ്ണമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു,

സ്നേഹപൂര്‍വ്വം നിങ്ങളുടെ നാട്ടുകാരന്‍
എം.പി.ഖാലിദ് (മുള്ളന്‍ന്റവിട ഖാലിദ്), കാനച്ചേരി.

0 comments:

Post a Comment