മുസ്ലിംലീഗ് ഓഫിസിനുനേരെ
അക്രമം; പ്രവര്‍ത്തകരെ മര്‍ദിച്ചു
പുറത്തീല്‍ മുസ്ലിംലീഗ് ഓഫിസിനുനേരെ അക്രമം. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തീല്‍ മഖാം ഉറൂസില്‍ പങ്കെടുക്കാനെത്തിയ ലീഗ് പ്രവര്‍ത്തകനായ ടി.പി. കലാമിനെ സി.പി.എം അനുഭാവികളായ കെ.പി. കുഞ്ഞിമൂസ, നൌഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ശേഷം യു.പി സ്കൂളിനു സമീപമുള്ള ലീഗ് ഓഫിസ് തകര്‍ത്തു.അക്രമവുമായി ബന്ധപ്പെട്ട് ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നു. വിവരമറിഞ്ഞെത്തിയ സിറ്റി സി.ഐ ബെന്നി, എസ്.ഐ പ്രദീപന്‍, ചക്കരക്കല്ല് എസ്.ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി രംഗം ശാന്തമാക്കി.25-10-2010
0 comments:
Post a Comment