'മതം-രാഷ്ട്രം-രാഷ്ട്രീയം'എന്ന വിഷയത്തില്‍ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം സി. ദാവൂദ് പ്രഭാഷണം നടത്തുന്നു.
'സാമ്രാജ്യത്വത്തിനുവേണ്ടി പണ്ഡിതര്‍
ആധുനിക ഇസ്ലാമിന്റെ വക്താക്കളാകരുത്'
ആധുനിക ഇസ്ലാമിന്റെ വക്താക്കളാകരുത്'
കണ്ണൂര്‍: സാമ്രാജ്യത്വത്തിനുവേണ്ടി ആധുനിക ഇസ്ലാമിന്റെ വക്താക്കളാവാന്‍ മത പണ്ഡിതര്‍ തയാറാകരുതെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം സി. ദാവൂദ്. മതം-രാഷ്ട്രം-രാഷ്ട്രീയം എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ സിറ്റി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം വക്താക്കളുടെ ജല്‍പനങ്ങള്‍ക്ക് ആധുനിക ലോകത്ത് നിലനില്‍പില്ലെന്ന് യമന്‍, ഈജിപ്ത്, തുനീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള വാര്‍ത്ത തെളിയിക്കുകയാണ്. മതത്തെയും രാഷ്ട്രീയത്തെയും രണ്ടായി വിഭജിച്ച സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുന്നതില്‍നിന്ന് ഇത്തരക്കാര്‍ മാറിനില്‍ക്കണം.
കൊട്ടാര പണ്ഡിതന്മാരും മറ്റും ഇപ്പോഴും ഹുസ്നി മുബാറകിന്റെ വക്താക്കളായി മാറുന്ന കാഴ്ചയാണുള്ളത്. അക്രമികളും സാമൂഹിക വിരുദ്ധരുമായ ഭരണാധികാരികളുടെ കളിപ്പാവകളായി നാം മാറരുത്. ഉപകാരമില്ലാത്ത ചര്‍ച്ചയില്‍നിന്നും അനാവശ്യ വ്യവഹാരത്തില്‍നിന്നും സമുദായ നേതാക്കള്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവിര്‍ സംസാരിച്ചു. പി.സി. മുസ്തഫ സ്വാഗതവും പി. മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു.

19-02-2011
0 comments:
Post a Comment