ജമാഅത്തെ ഇസ്ലാമി മേഖല സമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.
രാഷ്ട്രീയത്തിലെ മൂല്യവത്കരണവും
ജമാഅത്തിന്റെ ലക്ഷ്യം
ജമാഅത്തിന്റെ ലക്ഷ്യം
-ശൈഖ് മുഹമ്മദ് കാരകുന്ന്
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയത്തിലെ മൂല്യവത്കരണവും ലക്ഷ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്.
'മതം, രാഷ്ട്രം, രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ മേഖല സമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും ദൈവികാജ്ഞ നിറവേറ്റപ്പെടണമെന്ന ഇസ്ലാമിന്റെ താല്‍പര്യമാണ് ജമാഅത്തെ ഇസ്ലാമി പ്രബോധനം ചെയ്യുന്നത്. ഇസ്ലാമിന്റെ രാഷ്ട്രസങ്കല്‍പം വിശ്വമാനവികതയാണ്. അത് പരിചയപ്പെടുത്തുന്നത് മതരാഷ്ട്രവാദമോ ഭീകരവാദമോ അല്ല. അഴിമതികളിലൂടെ ഓരോ പൌരനും അവകാശപ്പെട്ട സമ്പത്താണ് ഭരണകര്‍ത്താക്കള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിസമ്പത്തുകളെ കൊള്ളയടിക്കുന്നതിനെതിരെ ഇസ്ലാമിക പ്രസ്ഥാനം ചെറുത്തുനില്‍ക്കും.
കേരളത്തില്‍ അരിക്കുവേണ്ടി ചെലവഴിക്കുന്നതിന്റെ നാലിരട്ടിയാണ് സര്‍ക്കാര്‍ മദ്യത്തിനുവേണ്ടി ചെലവഴിക്കുന്നത് ^അദ്ദേഹം പറഞ്ഞു.ആദിവാസികളും ദലിതുകളും വേട്ടയാടപ്പെടുന്നു. വിദ്യാഭ്യാസരംഗത്ത് മൂല്യം അപ്രത്യക്ഷമാവുന്നു. ടാറ്റയടക്കമുള്ള കുത്തകകള്‍ ഭൂമി കൈയടക്കിവെക്കുകയാണ്. ദലിതരുടെയും ആദിവാസികളുടെയുമടക്കം കൂട്ടായ്മയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി നേടിയ ഒമ്പതു സീറ്റുകള്‍ ഭാവി പരിവര്‍ത്തനത്തിന്റെ അസ്തിവാരമാണെന്നും അദ്ദേഹം പറഞ്ഞു.
കലവറയില്ലാത്ത സമര്‍പ്പണമാണ് ഇസ്ലാമിന്റെ അന്തഃസത്തയെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവനന്തപുരം പാളയം പള്ളി ഇമാം ജമാല്‍ മങ്കട പറഞ്ഞു. അബ്ദുസലാം മൌലവി ഖിറാഅത്ത് നടത്തി. ടി.പി. ശമീം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ബി.പി. അബ്ദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.

COURTESY: Madhyamam/08-02-2011
0 comments:
Post a Comment