കാഞ്ഞിരോട്: കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് വളന്റിയര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന ക്യാമ്പ് മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. ഏച്ചൂര്‍ ഈസ്റ്റ് എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു.
മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രന്‍, അഹമ്മദ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ ഡോ. സി. വിജയന്‍, രാധാകൃഷ്ണന്‍, മിനി, അബ്ദുറഹ്മാന്‍, ബുഷ്റ തുടങ്ങിയവര്‍ ക്ലാസെടുത്തു. ടി.വി. മുഹമ്മദ് അസ്ലം മാസ്റ്റര്‍ നന്ദി പറഞ്ഞു.
27-02-2011
0 comments:
Post a Comment