BLOOD GROUP LIST

Wednesday, July 27, 2011

KANHIRODE NEWS

 ബസ് കാറിലിടിച്ച്
റിട്ട. അധ്യാപകന്‍ മരിച്ചു
കാഞ്ഞിരോട്: ഏച്ചൂരില്‍ സ്വകാര്യ ബസ് കാറിലിടിച്ച് കാര്‍ യാത്രക്കാരനായ റിട്ട. അധ്യാപകന്‍ മരിച്ചു. കണ്ണൂര്‍ കണ്ണോത്തുംചാല്‍ ജയശ്രീ പെട്രോള്‍ പമ്പിന് സമീപത്തെ 'പാംവ്യൂ'വിലെ വി.പി. കുഞ്ഞിമായന്‍ മാസ്റ്റര്‍ (61) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ. മുനിസിപ്പല്‍ എച്ച്.എസില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ഇദ്ദേഹം ഇരിക്കൂര്‍ പെരുവളത്ത് പറമ്പ് റഹ്മാനിയ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.കണ്ണൂര്‍^മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ ഏച്ചൂര്‍ സി.ആര്‍ പെട്രോള്‍ പമ്പിനുമുന്നില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഇരിക്കൂറിലെ സ്കൂളില്‍ നിന്ന്  വീട്ടിലേക്ക് മടങ്ങുകയായിരുന്ന മായന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാറില്‍ കണ്ണൂരില്‍നിന്ന് ചക്കരക്കല്ല് ഭാഗത്തേക്ക് പോവുകയായിരുന്ന 'മയൂഖം' ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാരും ചക്കരക്കല്ല് പൊലീസും ചേര്‍ന്ന് ഉടന്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
കണ്ണൂര്‍ ഗവ. സിറ്റി ഹൈസ്കൂള്‍, കണ്ണൂര്‍ ഗവ. ടി.ടി.ഐ എന്നിവിടങ്ങളില്‍ അധ്യാപകനായും വളപട്ടണം ഗവ. എച്ച്.എസ്., ഗവ. എച്ച്.എസ് ചേലോറ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുസ്ലിം എംപ്ലോയിസ് കള്‍ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന വൈസ് പ്രസിഡന്റ്, മലബാര്‍ എംപവര്‍മെന്റ് ഫോറം ചെയര്‍മാന്‍, കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കണ്ണൂരിലെ അറയ്ക്കല്‍ കുടുബാംഗമായ സഫിയ ആദിരാജയാണ് ഭാര്യ. മക്കള്‍: ഡോ. സാജിദ് (ബ്രൂണെ), ഡോ. സജ്ജാദ് (ഖത്തര്‍), സുഹൈല്‍ (ബിസിനസ് കണ്ണൂര്‍). മരുമക്കള്‍: റഹീന (വടകര), നിഷിദ (കണ്ണൂര്‍), ശബ്ന (തലശേãരി). സഹോദരങ്ങള്‍: മമ്മു മാസ്റ്റര്‍ (തലശേãരി), ബീവി (തലശേãരി), ആയിഷ (ബേപ്പൂര്‍), നഫീസ (മാറഞ്ചേരി), പരേതയായ മറിയം. ഖബറടക്കം ബുധനാഴ്ച ളുഹര്‍ നമസ്കാരത്തിനുശേഷം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


0 comments:

Post a Comment