ട്രാഫിക് പരിഷ്കാരം നടപ്പാക്കണം
-സോളിഡാരിറ്റി
-സോളിഡാരിറ്റി
തലശേãരി: തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് ട്രാഫിക് സംവിധാനം പരിഷ്കരിക്കുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുകയും പഠനം നടത്തുകയും ചെയ്തിട്ടും പരിഷ്കാരങ്ങള്‍ നടപ്പാക്കാത്തതില്‍ സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. സംഭവത്തില്‍ നിസ്സംഗ നിലപാട് തുടര്‍ന്നാല്‍ ബസ്സ്റ്റാന്‍ഡ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ഏരിയാ പ്രസിഡന്റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. എ.പി. അജ്മല്‍, സാജിദ് കോമത്ത് എന്നിവര്‍ സംസാരിച്ചു.
0 comments:
Post a Comment