വിളയാങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) നല്‍കിയ സ്വീകരണത്തില്‍ ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ സംസാരിക്കുന്നു
മാനവിക മൂല്യങ്ങള്‍
ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ
രീതി ഉയര്‍ന്നുവരണം -കെ.എ. സിദ്ദീഖ് ഹസന്
രീതി ഉയര്‍ന്നുവരണം -കെ.എ. സിദ്ദീഖ് ഹസന്‍
കണ്ണൂര്‍: മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ രീതി വളര്‍ന്നുവരണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍. വിളയാങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയും സ്നേഹവും സേവനവും ഇഴചേര്‍ന്ന് നിസ്വാര്‍ഥമായി സമൂഹത്തെ സേവിക്കാന്‍ പ്രേരണ നല്‍കുന്ന വിദ്യാഭ്യാസ രീതിയാണ് കാലം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിറാസിലെ അധ്യാപക വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യയിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പിരിച്ചെടുത്ത 31550രൂപ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന് കൈമാറി.
ഗള്‍ഫ് മാധ്യമം എഡിറ്ററും ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാനുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസലാം സ്വാഗതവും പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
ഗള്‍ഫ് മാധ്യമം എഡിറ്ററും ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാനുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസലാം സ്വാഗതവും പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
0 comments:
Post a Comment