BLOOD GROUP LIST

Saturday, July 9, 2011

KAOSER KANNUR

 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാഠശാലയില്‍നിന്ന് വിജയം നേടിയ അന്തേവാസികളെ  കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  അനുമോദിക്കുന്ന ചടങ്ങില്‍ സി. ദാവൂദ് മുഖ്യപ്രഭാഷണം നടത്തുന്നു. വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ്, ജയില്‍സൂപ്രണ്ട് ശിവദാസ് കെ. തൈപ്പറമ്പില്‍, കെ.എല്‍. ഖാലിദ്, വി.കെ. ഖാലിദ് എന്നിവര്‍ സമീപം
ജയിലിലെ പഠിതാക്കളെ
അനുമോദിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാഠശാലയില്‍ നിന്ന് വിജയം നേടിയ അന്തേവാസികളെ  കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഇവര്‍ക്കുള്ള പഠനോപകരണങ്ങള്‍ കൌസര്‍ ചാരിറ്റബിള്‍  ട്രസ്റ്റ് ഭാരവാഹികള്‍  വിതരണം ചെയ്തു.
ജയില്‍ സൂപ്രണ്ട് ശിവദാസ് കെ. തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സി. ദാവൂദ് മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ്  സെക്രട്ടറി കെ.എല്‍. ഖാലിദ്, മെഡിക്കല്‍  ഓഫിസര്‍ ഋഷികേശ്, അസി. ജയിലര്‍ കെ.വേണു, കൌസര്‍ ട്രസ്റ്റ് ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ്, അധ്യാപകന്‍ പി.വി. രമേശ്,  വെല്‍ഫെയര്‍ ഓഫിസര്‍  ടി. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ് സ്വാഗതവും  അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

0 comments:

Post a Comment