സോളിഡാരിറ്റി ഇടപെടല്‍:
ആംവെ ക്ലാസ് നിര്‍ത്തിവെച്ചു
ആംവെ ക്ലാസ് നിര്‍ത്തിവെച്ചു
കണ്ണൂര്‍: നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവെ വ്യാഴാഴ്ച സ്വകാര്യ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ച ബിസിനസ് ക്ലാസ് സോളിഡാരിറ്റി പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണം നിര്‍ത്തിവെച്ചു. രാവിലെ 10ന് ക്ലാസ് നടത്താന്‍ നിശ്ചയിച്ച ഹോട്ടലിന്റെ ഉടമകള്‍ക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ താക്കീത് നല്‍കുകയും ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ ക്ലാസിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിക്ക് ക്ലാസ് നിര്‍ത്തിവെക്കേണ്ടിവന്നത്. ഇനിയും ഇത്തരം ക്ലാസുകള്‍ക്കെതിരെ സമരപരിപാടികള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കുമെന്ന് ഏരിയ പ്രസിഡന്റ് ടി. അസീര്‍ പറഞ്ഞു.
0 comments:
Post a Comment