നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്:
വാദപ്രതിവാദങ്ങളുമായി
സോളിഡാരിറ്റി ടേബിള്‍ടോക്
സോളിഡാരിറ്റി ടേബിള്‍ടോക്
കണ്ണൂര്‍: മുഴുവന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളും നിയമംമൂലം നിരോധിക്കണമെന്ന് സോളിഡാരിറ്റിയും നെറ്റ്വര്‍ക് തട്ടിപ്പിലെ ഇരകളും. ഡയറക്ട് ഉല്‍പന്ന മാര്‍ക്കറ്റിങ് സംരക്ഷിച്ചുകൊണ്ട് നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് ഫെഡറേഷന്‍ ഓഫ് ഡയറക്ട് മാര്‍ക്കറ്റിങ് അസോസിയേഷന്‍ (ഫിഡ്മ) പ്രസിഡന്റും ആര്‍.എം.പി പ്രതിനിധിയുമായ ഡോ. ഷംസുദ്ദീന്‍. പുതിയ നിയമം വരുന്നതുവരെ നിലവിലുള്ള നിയമമനുസരിച്ച് മുഴുവന്‍ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളും പൂര്‍ണമായും നിരോധിക്കണമെന്ന് അഡ്വ. മഹേഷ് വി. കൃഷ്ണന്‍. 'നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്; തെറ്റും ശരിയും' എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൌണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ടോക് വാദപ്രതിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായി.
'സ്വപ്നം കാണുന്നവരാവണം ഇന്ത്യയുടെ പുതുതലമുറ' എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് താന്‍ ക്ലാസുകള്‍ എടുക്കാറുണ്ടെന്ന് ഡോ. ഷംസുദ്ദീന്‍ പറഞ്ഞു. 'മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് പ്രതിനിധിയായാല്‍ കോടീശ്വരനാവാമെന്ന് ഞാന്‍ ക്ലാസുകളില്‍ പറയാറുണ്ട്. മണിചെയിന്‍ നിരോധിച്ചുകഴിഞ്ഞു. എന്നാല്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സംബന്ധിച്ച് ഒരു നിയമം ഉണ്ടായിട്ടില്ല. പ്രോഡക്ട് മാര്‍ക്കറ്റിങ് സംരക്ഷിക്കുംവിധം നിലവിലുള്ള നിയമം ഭേദഗതി ചെയ്യണം. ഉല്‍പന്നം നേരില്‍ വിറ്റഴിച്ച് ബിസിനസ് നടത്തുന്നതിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല' -ഡോ. ഷംസുദ്ദീന്‍ വ്യക്തമാക്കി.
വില്‍ക്കുന്ന ഉല്‍പന്നത്തിന് മുന്‍തൂക്കം നല്‍കാതെ ചങ്ങലയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍, നിലവിലുള്ള നിയമംമൂലം തന്നെ നിരോധിക്കാവുന്നതാണെന്ന് അഡ്വ. മഹേഷ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയടക്കം രാജ്യത്തെ 15 കോടതികള്‍ ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മണി സര്‍ക്കുലേഷന്‍ ആക്ടിലെ സെക്ഷന്‍ രണ്ട്^സി പ്രകാരം പിരമിഡ് മാതൃകയിലെ എല്ലാ ബിസിനസും നിരോധിക്കപ്പെടേണ്ടതാണ്. ഈ ആക്ട് ഫലപ്രദമായി വിനിയോഗിച്ചാല്‍ തട്ടിപ്പ് ഒരുപരിധിവരെ നിയന്ത്രിക്കാനാവും.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിലെ കണ്ണികളില്‍ 90 ശതമാനവും വരുമാനമുണ്ടാകാതെ കബളിപ്പിക്കപ്പെടുമ്പോള്‍ മുകള്‍ കണ്ണിയിലുള്ള വെറും 10 ശതമാനം സമ്പന്നരാവുകയാണ്. നിരവധി പേരെ കബളിപ്പിച്ച് ചുരുക്കം ചിലര്‍ സമ്പന്നരാകുന്ന ഈ തട്ടിപ്പ് തീര്‍ച്ചയായും നിരോധിക്കപ്പെടണം. പുതിയ നിയമം വരുന്നതുവരെ നിലവിലെ നിയമം പാലിക്കപ്പെടണം ^അഡ്വ. മഹേഷ് നിര്‍ദേശിച്ചു.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങില്‍ താഴേക്ക് കണ്ണി വികസിച്ചുപോകുമ്പോള്‍ ജോലി ചെയ്യാതെ മുകള്‍ കണ്ണിയിലുള്ളവര്‍ക്ക് പ്രതിഫലം ലഭിക്കും. എന്നാല്‍, വീണ്ടും കണ്ണിചേര്‍ക്കാന്‍ ആളില്ലാതെ വരുമ്പോള്‍ താഴേത്തട്ടിലുള്ളവര്‍ ഇരകളാവും. ഇങ്ങനെ കുത്തുപാളയെടുത്ത നിരവധിപേരെ തനിക്കറിയാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആസിഫലി പട്ടര്‍കടവ് ചൂണ്ടിക്കാട്ടി.
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ മുമ്പ് പൊലീസ് സ്വീകരിച്ച പല നടപടികളും അട്ടിമറിക്കപ്പെട്ടതായി ആമുഖ പ്രഭാഷണം നടത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ യഥാവിധി നടപ്പാക്കാതെ സര്‍ക്കാറിന്റെ അജ്ഞത മുതലെടുത്ത് മണിചെയിന്‍ തട്ടിപ്പുകള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വേഗത്തില്‍ പണമുണ്ടാക്കണമെന്ന ആര്‍ത്തിയാണ് കാരണം. സദാചാരമോ ധാര്‍മികതയോ നോക്കാതെ എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹം മാറിയേ തീരൂ.
ഏജന്റുമാരെ പോലും അറസ്റ്റു ചെയ്യാമെന്ന കാരണംപറഞ്ഞ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതാണ് കമ്പനികള്‍ക്കെതിരെ പരാതി ഉയരാതിരിക്കാന്‍ കാരണം. പുതിയ നിയമം ഉണ്ടാക്കണമെന്ന ഡോ.ഷംസുദ്ദീന്റെ ആവശ്യത്തില്‍നിന്നുതന്നെ, ഇത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചിരിക്കുകയാണ് ^നൌഷാദ് ചൂണ്ടിക്കാട്ടി.
ഇരകളടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഫിഡ്മ പ്രസിഡന്റ് ഡോ.ഷംസുദ്ദീന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ആംവെയുടെ ഉല്‍പന്നം വന്‍വിലക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 300 രൂപയുടെ ഷര്‍ട്ട് ബ്രാന്‍ഡഡ് കമ്പനികള്‍ 3000 രൂപക്ക് വില്‍ക്കുന്നു എന്നായിരുന്നു മറുപടി. അതേസമയം, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ ഡോ. മഹേഷ് വി. കൃഷ്ണന്‍, ഇത്തരം തട്ടിപ്പുകമ്പനികള്‍ നിരോധിക്കണമെന്ന് അടിവരയിട്ടു വ്യക്തമാക്കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നന്ദിയും പറഞ്ഞു.

0 comments:
Post a Comment